Loading ...

Home National

സമാധാനമാണ് ഇന്ത്യ ​ആഗ്രഹിക്കുന്നത്;പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ സമാധാനമാണ്​ ആഗ്രഹിക്കുന്നതെന്നും പ്രകോപനം തുടര്‍ന്നാല്‍ ഉചിതമായ തിരിച്ചടി നല്‍കുമെന്നും​ പ്രധാനമന്ത്രി ​നരേന്ദ്രമോദി.​ഡാ​ക്ക് സം​ഘ​ര്‍ ഷ​ത്തി​ല്‍ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. വീ​ര​മൃ​ത്യു​വ​രി​ച്ച സൈ​നി​ക​ര്‍​ക്ക് ആ​ദ​രം അ​ര്‍​പ്പി​ച്ച്‌ യോ​ഗ​ത്തി​നു മു​ന്‍​പ് ഒ​രു മി​നി​റ്റ് അ​ദ്ദേ​ഹം മൗ​നം ആ​ച​രി​ക്കു​ക​യും ചെ​യ്തു.

ഇ​ന്ത്യ സ​മാ​ധാ​ന​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പ്ര​കോ​പി​പ്പി​ച്ചാ​ല്‍‌ ഏ​ത് ത​ര​ത്തി​ലു​ള്ള സാ​ഹ​ച​ര്യ​മാ​യാ​ലും ഉ​ചി​ത​മാ​യ മ​റു​പ​ടി ന​ല്‍​കാ​ന്‍ ഇ​ന്ത്യ​ക്ക് ക​ഴി​വു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. à´…​യ​ല്‍ രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​ന്ത്യ എ​ന്നും ന​ല്ല ബ​ന്ധ​മാ​ണ് പു​ല​ര്‍‌​ത്തി​യ​ത്. എ​ന്നാ​ല്‍ രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​വും പ​ര​മാ​ധി​കാ​ര​വും പ​ര​മ​പ്ര​ധാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

തി​ങ്ക​ളാ​ഴ്ച രാ​ത്രി കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ ഗാ​ല്‍​വാ​ന്‍ താ​ഴ്വ​ര​യി​ലാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​ല്‍ 20 സൈ​നി​ക​ര്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. ചൈ​ന​യു​ടെ ക​മാ​ന്‍റിം​ഗ് ഓ​ഫീ​സ​ര്‍ ഉ​ള്‍​പ്പെ​ടെ 43 സൈ​നി​ക​രും കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ടാ​യി​രു​ന്നു. ഗ​ല്‍​വാ​ന്‍ ന​ദി​ക്ക​പ്പു​റം ഗ​ല്‍​വാ​ര്‍ താ​ഴ്‌​വ​ര​യി​ലെ പ​ട്രോ​ള്‍ പോ​യി​ന്‍റ് 14-ന​ടു​ത്താ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ല്‍. ഇ​രു​പ​ക്ഷ​ത്തെ​യും സൈ​നീ​ക​ര്‍ ത​മ്മി​ല്‍ വെ​ടി​വെ​പ്പു​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ല്‍, ക​ല്ലും വ​ടി ക​ളും കൊ​ണ്ട് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി ലാ​ണ് ഇ​രു​പ​ക്ഷ​ത്തും ആ​ള്‍​നാ​ശ​മു​ണ്ടാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ സം​ഘ​ര്‍​ഷ​മേ​ഖ​ല​യി​ല്‍​നി​ന്ന് ഇ​രു​സേ​ന​യും പി​ന്മാ​റി​യ​താ​യി പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം ഡ​ല്‍​ഹി​യി​ല്‍ അ​റി​യി​ച്ചു. അ​തി​ര്‍​ത്തി കൈ​വ​ശ​മാ ക്കാ​ന്‍ ചൈ​ന​യു​ടെ സൈ​നി​ക​ര്‍ ശ്ര​മി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് മ​ര​ണം.

Related News