Loading ...

Home Kerala

കാരുണ്യ പദ്ധതി സെപ്റ്റംബര്‍ 30 വരെ നീട്ടി

തിരുവനന്തപുരം: à´¨à´¿à´•àµà´¤à´¿ വകുപ്പിനു കീഴിലുള്ള കാരുണ്യ ബെനവലന്റ് ഫണ്ട് ചികിത്സാ സഹായ പദ്ധതി മൂന്നുമാസത്തേക്കുകൂടി നീട്ടി. ജൂണ്‍ 30ന് അവസാനിക്കേണ്ടിയിരുന്ന പദ്ധതി സെപ്തംബര്‍ 30 വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി.2019 ജൂലൈ 30നുമുമ്ബ് ചികിത്സാനുമതി ലഭിച്ച എല്ലാവര്‍ക്കും ഇളവുകള്‍ സെപ്തംബര്‍ 30 വരെ തുടരും. അതിനുശേഷം പദ്ധതി പൂര്‍ണമായും ആരോഗ്യവകുപ്പിന് കീഴിലുള്ള കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയില്‍ (കാസ്പ്) ലയിപ്പിക്കും. ജൂണ്‍ 30നുശേഷമുള്ള മൂന്നുമാസത്തിനുള്ളില്‍ പദ്ധതിയുടെ ഗുണഭോക്താക്കളെ കാസ്പില്‍ ലയിപ്പിക്കും. ചികിത്സയെ ഒരു തരത്തിലും ബാധിക്കാത്ത രീതിയിലായിരിക്കും ഇത്. പദ്ധതിയുടെ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ആഗസ്ത് പകുതിയോടെ കാസ്പിന്റെ നടത്തിപ്പുചുമതലയുള്ള സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് കൈമാറണം.കാസ്പിലേക്കുള്ള പടിപടിയായ മാറ്റം സര്‍ക്കാര്‍ വിലയിരുത്തും. സെപ്തംബര്‍ ഒന്നിനുശേഷം കാരുണ്യ ഗുണഭോക്താക്കളും കാസ്പിന് കീഴിലാകും. സെപ്തംബര്‍ 30നുശേഷം കാരുണ്യചികിത്സാ ധനസഹായ പദ്ധതി തുടരില്ല.

Related News