Loading ...

Home International

ചൈ​നീ​സ് ആ​ക്ര​മ​ണ​ത്തി​ല്‍ 20 സൈ​നി​ക​ര്‍​ക്ക് വീ​ര​മൃ​ത്യു

ന്യൂ​ഡ​ല്‍​ഹി: അ​തി​ര്‍​ത്തി​യി​ല്‍ ചൈ​നീ​സ് ആ​ക്ര​മ​ണ​ത്തി​ല്‍ 20 സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട വാ​ര്‍​ത്ത സ്ഥി​രീ​ക​രി​ച്ച്‌ സൈ​ന്യം. വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് സൈ​ന്യം വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

സം​ഘ​ര്‍​ഷ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ 17 സൈ​നി​ക​ര്‍ വീ​ര​മൃ​ത്യു വ​രി​ച്ച​താ​യി വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തെ കൂ​ടി​യ ത​ണു​പ്പും മ​ര​ണം സം​ഭ​വി​ക്കാ​ന്‍ കാ​ര​ണ​മാ​യെ​ന്ന് സൂ​ച​ന ന​ല്‍​കു​ന്ന ര​ണ്ടുവ​രി വാ​ര്‍​ത്താ കു​റി​പ്പാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. അ​തി​ര്‍​ത്തി സം​ര​ക്ഷി​ക്കാ​ന്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മെ​ന്നും സൈ​ന്യം അ​റി​യി​ച്ചു. à´¸à´‚​ഘ​ര്‍​ഷ​ത്തി​ല്‍ ക​ര​സേ​ന കേ​ണ​ലും ര​ണ്ടു ജ​വാ​ന്‍​മാ​രും കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് സൈ​ന്യം ഔ​ദ്യോ​ഗി​ക​മാ​യി ആ​ദ്യം അ​റി​യി​ച്ച​ത്. കേ​ണ​ല്‍ ബി. ​സ​ന്തോ​ഷ് ബാ​ബു, ഹ​വി​ല്‍​ദാ​ര്‍ പ​ള​നി, ശി​പാ​യി ഓ​ജ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​വ​രെ കൂ​ടാ​തെ 17 പേ​ര്‍​ക്ക് കൂ​ടി ജീ​വ​ന്‍ ന​ഷ്ട​മാ​യ​തോ​ടെ മ​രി​ച്ച സൈ​നി​ക​രു​ടെ എ​ണ്ണം 20 ആ​യി. ഏ​റ്റു​മു​ട്ട​ലി​ല്‍ 43 ചൈ​നീ​സ് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ടു​ക​യോ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടാ​വാ​മെ​ന്നും പ​റ​യു​ന്നു.

Related News