Loading ...

Home Business

സെന്‍സെക്സിന് 376 പോയിന്റ് നേട്ടം, നിഫ്റ്റി 9,900 പോയിന്റില്‍

ഇന്ത്യന്‍ സൂചികകള്‍ ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചു. ഫിനാന്‍സ്, മെറ്റല്‍ ഓഹരികളിലെ നേട്ടം വിപണിയ്ക്ക് ഗുണം ചെയ്തു. യുഎസ് കോര്‍പ്പറേറ്റ് ബോണ്ട്-വാങ്ങല്‍ പദ്ധതിയില്‍ നിന്ന് പണലഭ്യത വര്‍ധിക്കുമെന്ന പ്രതീക്ഷയ്ക്കിടയിലാണ് ഏഷ്യന്‍ ഓഹരികളിലെ ഇന്നത്തെ നേട്ടം. സെന്‍സെക്സ് 376 പോയിന്റ് ഉയര്‍ന്ന് 33,605 ല്‍ എത്തി. നിഫ്റ്റി 100 പോയിന്റ് ഉയര്‍ന്ന് 9,914 എന്ന നിലയില്‍ വ്യാപാരം അവസാനിപ്പിച്ചു.നേരത്തെ രണ്ട് ശതമാനത്തിലധികം ഉയര്‍ന്ന നിഫ്റ്റിയും സെന്‍സെക്സും ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുമെന്ന ഭയത്തെ തുടര്‍ന്ന് ഒരു ശതമാനത്തോളം ഇടിഞ്ഞു. എച്ച്‌ഡിഎഫ്സി ബാങ്ക്, എച്ച്‌ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. à´Ÿà´¾à´±àµà´± മോട്ടോഴ്സ്, ഭാരതി ഇന്‍ഫ്രാടെല്‍, ടെക് മഹീന്ദ്ര, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്.മേഖലാ സൂചികകളില്‍ സമ്മിശ്ര വ്യാപാരമാണ് നടന്നത്. നിഫ്റ്റി ഫിന്‍ സര്‍വീസസ് 2.6 ശതമാനം ഉയര്‍ന്നു. നിഫ്റ്റി ബാങ്ക് 1.7 ശതമാനം ഉയര്‍ന്നു. നിഫ്റ്റി മെറ്റല്‍, നിഫ്റ്റി ഓട്ടോ എന്നിവയും 1.3 ശതമാനവും 0.2 ശതമാനവും ഉയര്‍ന്നു. എന്നാല്‍ നിഫ്റ്റി എഫ്‌എം‌സിജിയും നിഫ്റ്റി ഫാര്‍മയും 0.4 ശതമാനവും 0.5 ശതമാനവും ഇടിവ് രേഖപ്പെടുത്തി.ടാറ്റാ ഗ്രൂപ്പ് 2020 സാമ്ബത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 9,894.25 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരി വില ആറ് ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,117.5 കോടി രൂപയായിരുന്നു. മൂന്നാം പാദത്തില്‍ 1,738.3 കോടി രൂപയുടെ ലാഭമാണ് കമ്ബനി റിപ്പോര്‍ട്ട് ചെയ്തത്. ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരികള്‍ അഞ്ച് ശതമാനം ഉയര്‍ന്നു. ഓഹരി വില 16.06 രൂപയാണ്. തിങ്കളാഴ്ച ബി‌എസ്‌ഇയില്‍ 15.30 രൂപയായിരുന്നു.

Related News