Loading ...

Home Kerala

തൃശൂരിലെ പച്ചക്കറി, മത്സ്യ മാര്‍ക്കറ്റുകള്‍ ഇന്നും നാളെയും അടച്ചിടും; രണ്ടു ദിവസമായി അണുനശീകരണം നടത്തും

തൃശൂര്‍: കോര്‍പ്പറേഷന് കീഴിലുള്ള ശക്തന്‍ നഗറിലെ പച്ചക്കറി, മത്സ്യ മാര്‍ക്കറ്റുകള്‍ ഇന്നും നാളെയുമായി അണുവിമുക്തമാക്കും. അരിയങ്ങാടി, നായരങ്ങാടി പരിസരത്തേയ്ക്ക് ചരക്ക് ഇറക്കാന്‍ വരുന്ന എല്ലാ ലോറികളും അണുവിമുക്തമാക്കാനും െ്രെഡവറും ക്ലീനറും ഉള്‍പ്പെടെ വണ്ടിയിലുള്ളവര്‍ ദേഹശുദ്ധി വരുത്തിയതിനുശേഷം മാത്രം മാര്‍ക്കറ്റിനുള്ളിലേയ്ക്ക് കടക്കാനും മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന തൃശൂര്‍ കോര്‍പ്പറേഷന്‍ കോവിഡ്19 പ്രതിരോധ പ്രവര്‍ത്തന അവലോകന യോഗം തീരുമാനിച്ചു.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പുറകോട്ടു പോകരുതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി à´Ž സി മൊയ്തീന്‍ പറഞ്ഞു. à´•àµà´¨àµà´¨à´‚കുളം നിയോജക മണ്ഡലത്തില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ നടത്തിയ കോവിഡ്, ഓണ്‍ലൈന്‍ വിദ്യാഭ്യാസ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഡലത്തില്‍ ഇതേ വരെ എല്ലാ മേഖലയില്‍ നിന്നും നല്ല പരിശ്രമങ്ങള്‍ ഉണ്ടായതിനാല്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും എന്നാല്‍ താഴെത്തലങ്ങളില്‍ നിന്ന് മികച്ച ഇടപെടല്‍ ഇനിയും ഉണ്ടാകണമെന്നും മന്ത്രി à´Ž സി മൊയ്തീന്‍ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ കോവിഡ് പ്രവര്‍ത്തനങ്ങളെ ഏകോപിക്കണമെന്നും തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.മണ്‍സൂണ്‍ കാലമായതിനാല്‍ വെള്ളം കയറുന്ന പ്രദേശങ്ങളില്‍ നിന്ന് ക്വാറന്റൈയിന്‍ കേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. കോവിഡ് ജാഗ്രതയ്‌ക്കൊപ്പം തന്നെ മറ്റ് മഴക്കാല രോഗങ്ങള്‍ പടരാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. നിയോജക മണ്ഡലത്തില്‍ പഞ്ചായത്തടിസ്ഥാനത്തില്‍ കോവിഡ് ജാഗ്രത ഇനിയും വിപുലപ്പെടുത്തണ്ടേതുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ ബോധവത്ക്കരിക്കേണ്ടത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ചുമതലയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും സന്ദര്‍ശകരെ നിയന്ത്രിക്കണമെന്നും പനി പരിശോധന ഉപകരണങ്ങള്‍ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും സജ്ജമാക്കണമെന്നും മന്ത്രി à´Ž സി മൊയ്തീന്‍ നിര്‍ദ്ദേശിച്ചു.
തെരുവ് കച്ചവടക്കാര്‍ക്ക് മാലിന്യ സംസ്‌ക്കരണം നടത്താനുള്ള സൗകര്യമുണ്ടാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. പുതിയ പെട്ടിക്കടകള്‍, തട്ടുകടകള്‍ എന്നിവ ഇക്കാലയളവില്‍ അനുവദിക്കില്ല. ബാങ്കുകളില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. എ ടി എമ്മുകളില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമാക്കണം. ചുമട്ടു തൊഴിലാളികള്‍ക്കും ഓട്ടോ തൊഴിലാളികള്‍ക്കും കൂടുതല്‍ ബോധവത്ക്കരണം നടത്താന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തയ്യാറാകണം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലും ശ്രദ്ധ പതിപ്പിക്കണം. ആഴ്ചയില്‍ രണ്ടു ദിവസം മേഖലയിലെ മാര്‍ക്കറ്റുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കണം. പൊതു സ്ഥലത്ത് മത്സ്യ കച്ചവടം നിരോധിക്കണം. മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.

Related News