Loading ...

Home National

ഡല്‍ഹിയില്‍ എല്ലാവര്‍ക്കും കോ​വി​ഡ് പരിശോധന

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ എ​ല്ലാ​വ​ര്‍​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ഇ​ന്ന​ലെ ചേ​ര്‍​ന്ന സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും ല​ഫ്. ഗ​വ​ര്‍​ണ​ര്‍ അ​നി​ല്‍ ബൈ​ജാ​ലും ഇ​തു സം​ബ​ന്ധി​ച്ച ഉ​റ​പ്പു ന​ല്‍​കി​യ​ത്. ആ​ശ​യ ഭി​ന്ന​ത​ക​ള്‍ മ​റ​ന്ന് ഒ​റ്റ​ക്കെ​ട്ടാ​യി എ​ല്ലാ​വ​രും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഒ​രു​മി​ച്ചു നി​ല്‍​ക്ക​ണ​മെ​ന്ന് അ​മി​ത് à´·à´¾ ​സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. à´ˆ ​അ​വ​സ​ര​ത്തി​ല്‍ രാ​ഷ്‌ട്രീയ ഭി​ന്ന​ത​ക​ള്‍ മ​റ​ന്ന് ഒ​രു​മി​ച്ചു നി​ന്നാ​ലേ ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കൂ എ​ന്നും അ​മി​ത്ഷാ കൂ​ട്ടി​ച്ചേ​ര്‍​ത്തു. à´¡â€‹à´²àµâ€â€‹à´¹à´¿â€‹à´¯à´¿â€‹à´²àµâ€ എ​ല്ലാ​വ​ര്‍​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ കോ​ണ്‍ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. രാഷ്‌ട്രീയ ഭേ​ദ​മി​ല്ലാ​തെ മ​റ്റു പാ​ര്‍​ട്ടി​ക​ളും ഇ​തി​നോ​ട് യോ​ജി​ച്ചു. വ്യ​ക്ത​മാ​യ രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ മാ​ത്രം ആ​ശു​പ​ത്രി​ക​ളി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു വ​ന്നാ​ല്‍ മ​തി​യെ​ന്നാ​ണ് മു​ന്പ് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ പ​റ​ഞ്ഞി​രു​ന്ന​ത്.

മ​ഹാ​രാ​ഷ്‌ട്രയ്ക്കും ത​മി​ഴ്നാ​ടി​നും പി​ന്നി​ലാ​യി രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ള്ള സം​സ്ഥാ​ന​മാ​ണ് ഡ​ല്‍​ഹി. ഡ​ല്‍​ഹി​യി​ല്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​തി​ദി​നം 18,000 കോ​വി​ഡ് ടെ​സ്റ്റ് എ​ന്ന നി​ല​യി​ലേ​ക്കെ​ത്തു​മെ​ന്ന് അ​മി​ത്ഷാ പ​റ​ഞ്ഞു. ഡ​ല്‍​ഹി​യി​ല്‍ ഇ​തു​വ​രെ 41,182 കോ​വി​ഡ് ബാ​ധി​ത​രാ​ണു​ള്ള​ത്. മ​ര​ണ​സം​ഖ്യ ക​ണ​ക്കു​ക​ളി​ല്‍ 1,327 ക​ട​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു പി​ന്നാ​ലെ അ​മി​ത്ഷാ തി​ങ്ക​ളാ​ഴ്ച സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച്‌ ഡ​ല്‍​ഹി​യി​ലെ​യും ഹ​രി​യാ​ന, ഉ​ത്ത​ര്‍​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളു​ടെ ഡ​ല്‍​ഹി​യോ​ട് ചേ​ര്‍​ന്നു​ള്ള അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യ​ത്. ഭ​ര​ണ​ക​ക്ഷി​യാ​യ ആം ​ആ​ദ്മി പാ​ര്‍​ട്ടി​ക്കു പു​റ​മേ ബി​ജെ​പി, ബി​എ​സ്പി, കോ​ണ്‍ഗ്ര​സ്, സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി നേ​താ​ക്ക​ളും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

ഡ​ല്‍​ഹി നി​വാ​സി​ക​ള്‍​ക്കി​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ല​വ​ത്താ​ക്കു​ന്ന​തി​നും എ​ല്ലാ രാഷ്‌ട്രീയ ക​ക്ഷി​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും പി​ന്തു​ണ​യും സ​ന്ന​ദ്ധ സേ​വ​ന​വും അ​മി​ത്ഷാ അ​ഭ്യ​ര്‍​ഥി​ച്ചു.

Related News