Loading ...

Home International

ലോകത്ത് കൊറോണ രോഗികളുടെ എണ്ണം 81 ലക്ഷം കടന്നു

വാഷിംഗ്ടണ്‍: ലോകത്ത് കൊറോണ മരണം 4,40,000ത്തിലേക്ക്. ഇതുവരെ 4,39,050 പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്. രോഗബാധിതരുടെ എണ്ണം 81,12,577 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ രോഗികളും മരണവും റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്.21,82,950 പേര്‍ക്കാണ് അമേരിക്കയില്‍ മാത്രം രോഗം ബാധിച്ചത്. 1,18,283 പേരാണ് കൊറോണ ബാധിച്ചു മരിച്ചത്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള ബ്രസീലില്‍ രോഗികളുടെ എണ്ണം 9 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 8,91,556 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. 44,118 പേര്‍ മരണത്തിന് കീഴടങ്ങി.5,37,210 രോഗികളുള്ള റഷ്യയില്‍ 7,091 പേരാണ് മരിച്ചത്. à´°àµ‹à´—ികളുടെ എണ്ണത്തില്‍ നാലാമതുള്ള ഇന്ത്യയില്‍ 3,34,026 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. മരണസംഖ്യ 9,915 ആയി ഉയര്‍ന്നിട്ടുണ്ട്. ബ്രിട്ടണില്‍ 2,96,857 രോഗികളുണ്ട്. 41,736 മരണവും ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്തു.

Related News