Loading ...

Home National

രാജ്യത്ത് 24 മണിക്കൂറില്‍ 10,667 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 10,667 പേര്‍ക്ക്. കൂടാതെ 380 പേരാണ് ഇന്നലെ മരിച്ചതെന്നും ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 3.43 ലക്ഷമായി ഉയര്‍ന്നു. 9,900 പേരാണ് മഹാമാരിയെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചത്. രോഗം ബാധിച്ചവരില്‍ 1.80 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗമുക്തി ലഭിച്ചെന്നും നിലവില്‍ 1.53 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളില്‍ എത്തുന്നത്.

ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുളള ഇന്ത്യയില്‍ വളരെ വേഗമാണ് കൊവിഡ് പടര്‍ന്നുപിടിക്കുന്നത്. à´®à´¹à´¾à´°à´¾à´·àµà´Ÿàµà´°, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് രാജ്യത്തെ രോഗികളില്‍ ഏറെയും. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നലെയും വലിയ വര്‍ധനയാണ് ഉണ്ടായത്. ഇന്നലെ 2,786 പേര്‍ക്ക് കൊവിഡ് കണ്ടെത്തി.ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതര്‍ 1.10 ലക്ഷമായി. 4,128 പേര്‍ക്ക് ഇതുവരെ കൊവിഡില്‍ ജീവന്‍ നഷ്ടമായി. ഇന്ന് അയ്യായിരത്തിലധികം പേര്‍ രോഗമുക്തരായി ആശുപത്രി വിടുകയും ചെയ്തു. മഹാരാഷ്ട്രയിലെ മുംബൈ, താനെ, പൂനെ നഗരങ്ങളില്‍ രോഗികളുടെ എണ്ണം വന്‍തോതിലാണ്.ഡല്‍ഹിയില്‍ ഇന്നലെ 1,647 പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 42, 829 ആയി. 1400 പേരാണ് ഇതുവരെ മരിച്ചത്. തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,843 പേര്‍ക്ക് കൊവിഡ് കണ്ടെത്തി. സ്ഥിരീകരിച്ചു. രോഗം ബാധിച്ച്‌ 44 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ മരണ സംഖ്യ 479 ആയി ഉയര്‍ന്നു. ആകെ രോ​ഗികളുടെz എണ്ണം 46,504 ആയി. 20,678 പേര്‍ ചികിത്സയില്‍ തുടരുന്നു. 25,344 പേര്‍ രോഗ മുക്തി നേടിയതായി തമിഴ്നാട് ആരോഗ്യ വകുപ്പ് അറിയിച്ചു.കൊവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രോ​ഗികള്‍ കൂടുതലുള്ള നാല് ജില്ലകളില്‍ തമിഴ്നാട് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ജൂണ്‍ മാസം 19 മുതല്‍ 30 വരെയാണ് ലോക്ക്ഡൗണ്‍. കേരളത്തില്‍ ഇന്നലെ 82 പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോ​ഗികള്‍ 1,348 ആയി. ഇരുപത് പേരാണ് സംസ്ഥാനത്ത് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്.

Related News