Loading ...

Home sports

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ സാമ്പത്തിക പ്രതിസന്ധി

കൊറോണ വൈറസ് വരുത്തിവെച്ച സാമ്ബത്തിക പ്രതിസന്ധിയില്‍ ആടിയുലഞ്ഞ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്. സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സി.à´‡.à´“ കെവിന്‍ റോബര്‍ട്സ് പുറത്തേക്കെന്ന് സൂചന. പകരം ഒരു താത്കാലിക സി.à´‡.ഓയെ നിയമിക്കാനുള്ള ശ്രമങ്ങള്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് തുടങ്ങിയതായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.നേരത്തെ സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ 200 തൊഴിലാളികളെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് പിരിച്ചുവിട്ടിരുന്നു. കൊറോണ വൈറസ് ബാധയുടെ സമയത്ത് കെവിന്‍ റോബര്‍ട്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതാണ് സി.à´‡.ഓയെ മാറ്റാന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിക്കാന്‍ കാരണം. 2018ല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നാണ് പഴയ സി.à´‡.à´“ ജെയിംസ് സതര്‍ലാന്‍ഡിനെ മാറ്റി കെവിന്‍ റോബെര്‍ട്സ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സി.à´‡.à´“ ആയത്.

Related News