Loading ...

Home cinema

ലോക്ക് അഴിച്ച്‌ മലയാളസിനിമ

കോവിഡ് ഭീതിയില്‍‌ സ്തംഭിച്ച മലയാള സിനിമയ്ക്ക് പുതുജീവന്‍ നല്കി സിനിമാചിത്രീകരണം പുനരാരംഭിച്ചു. ലാലും മകന്‍ ലാ​ല്‍ ജൂ​നി​യ​റും ചേര്‍ന്ന് സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്ന സു​നാ​മിയുടെ ചിത്രീകരണം എ​റ​ണാ​കു​ളം ക​ച്ചേ​രി​പ്പ​ടി​യി​ലാണ് പുനരാരംഭിച്ചത്. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ച എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടും കൂ​ടി ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ആ​ദ്യ മ​ല​യാ​ള ചി​ത്ര​വും സുനാമി തന്നെയാണ്. സിനിമയുടെ 14 ദി​വ​സ​ത്തെ ചി​ത്രീ​ക​ര​ണ​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.

സ​ര്‍​ക്കാ​ര്‍ മാനദണ്ഡം അനുസരിച്ച്‌ 50 പേ​ര്‍ മാ​ത്ര​മാ​ണ് ചിത്രീകരണത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. തെ​ര്‍​മ​ല്‍ സ്കാ​ന​ര്‍, മാ​സ്കു​ക​ള്‍, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വയും ലൊക്കേഷനില്‍ എത്തിച്ചിട്ടുണ്ട്.

Related News