Loading ...

Home health

ഫാറ്റി ലിവര്‍; ലക്ഷണങ്ങളും,ചികിത്സയും

ഫാറ്റി ലിവര്‍ എന്ന അസുഖം ഇന്ന് പലരിലും കണ്ട് വരുന്നു. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഇത്. സ്വാഭാവികമായി കരളില്‍ സംഭവിക്കുന്ന ചെറിയ പ്രശ്‌നങ്ങള്‍ കരള്‍ തന്നെ സ്വയം പരിഹരിക്കാറുണ്ട്. അതിനാലാണ് ആദ്യകാലങ്ങളില്‍ കാര്യമായ അസ്വസ്ഥത കാണിക്കാത്തത്. ഫാറ്റിലിവറിനെ രണ്ടായി തരം തിരിക്കാം. ഇതില്‍ പ്രധാനം മദ്യപാനം മൂലം ഉണ്ടാകുന്ന ഫാറ്റി ലിവറാണ്. രണ്ടാമത്തേത് മദ്യപാനം മൂലമല്ലാത്തത്. ആള്‍ക്കഹോളിക് ഫാറ്റിലിവര്‍ എന്നും മദ്യപാനം മൂലമല്ലാതെ ഫാറ്റിലിവര്‍ ഉള്ളവരില്‍ നോണ്‍ ആള്‍ക്കഹോളിക് ഫാറ്റിലിവര്‍ എന്നും പറയുന്നു.ഫാറ്റി ലിവര്‍ എന്ന രോഗത്തെ മരുന്നുകള്‍ കൊണ്ടു ചികിത്സിക്കാനാവില്ല. ഭക്ഷണ വ്യായാമപ്ലാനുകളിലൂടെ ചികിത്സിക്കുകയുമാകാം. à´•à´°à´³à´¿à´²àµ† കൊഴുപ്പു ഘട്ടംഘട്ടമായി നീക്കംചെയ്യാന്‍ കഴിയും. ഇതിനായി ആദ്യം ശരീരത്തില്‍ കൊഴുപ്പു പുറന്തള്ളുന്ന പ്രവണത ഉണ്ടാക്കിയെടുക്കുന്നു. à´ˆ പ്രവണതയുടെ ആദ്യഘട്ടത്തില്‍ കരളിലെ കൊഴുപ്പായിരിക്കും നീക്കം ചെയ്യപ്പെടുക.രോഗിക്ക് അമിതവണ്ണമുണ്ടെങ്കില്‍ ചികിത്സയുടെ ഭാഗമായി വണ്ണം കുറയ്‌ക്കേണ്ടതുണ്ടെങ്കില്‍ കൂടുതല്‍ ദിവസങ്ങള്‍ ആവശ്യമായേക്കാം. ആഴ്ചയില്‍ മൂന്നുകിലോ വരെ ഭാരം സുരക്ഷിതമായി കുറയ്ക്കാന്‍ സാധിക്കും.ഒരു മെഡിക്കല്‍ വിദഗ്ധന്റെ മേല്‍നോട്ടത്തില്‍ കൃത്യമായ പ്ലാനിങ്ങോടുകൂടി വേണം à´ˆ ഘട്ടത്തില്‍ ചികിത്സിക്കാന്‍. ബി. പി, പ്രമേഹം, ഹൃദ്രോഗം എന്നിവ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം.ഏകദേശം മൂന്നാഴ്ചകൊണ്ട് അല്ലെങ്കില്‍ ഒരു മാസം കൊണ്ടു ചികിത്സ പൂര്‍ത്തിയായി , നോര്‍മല്‍ ആകുന്നു എന്നിരിക്കട്ടെ. ചികിത്സയ്ക്കുശേഷം രോഗി പഴയ ജീവിതശൈലിയിലേക്കുതന്നെ തിരികെപ്പോയാല്‍ രോഗം തിരികെ വരാന്‍ മാസങ്ങള്‍ മതി. അതുകൊണ്ടു തന്നെ രോഗികളുടെ പ്രതിജ്ഞാബദ്ധത ചികിത്സയുടെ അവിഭാജ്യഘടകമാണ്.

Related News