Loading ...

Home International

അന്താരാഷ്ട്ര പിന്തുണ നേടാന്‍ ചൈന

ലണ്ടന്‍: ഹോങ്കോംഗില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന നിയമനിര്‍മ്മാണത്തിന് അന്താരാഷ്ട്ര പിന്തുണ നേടാന്‍ ചൈനയുടെ ശ്രമം. ശക്തമായ ഭരണത്തിന്റെ കീഴില്‍ വന്നാല്‍ മാത്രമേ ഹോങ്കോംഗിലെ സമാധാനാന്തരീക്ഷം നിലനില്‍ക്കൂ എന്നാണ് ചൈനയുടെ വാദം. ലോകത്ത് ഏറ്റവും അധികം വിനോദ സഞ്ചാരികളും വ്യാപാരികളും വന്നുപോകുന്ന സമ്ബന്ന നഗരം ശാന്തമാകേണ്ടത് വിനോദസഞ്ചാരത്തിന് അത്യന്താപേക്ഷിതമാണ്. നിലവിലെ ഭരണകൂട വിരുദ്ധ വികാരം അതിന് ഒട്ടും അനുകൂലമല്ലെന്നും ചൈന തെളിവു നിരത്തുകയാണ്.നഗരങ്ങളില്‍ പ്രക്ഷോഭകാരികള്‍ കടകള്‍ തകര്‍ത്തതും റോഡുകള്‍ തടസ്സപ്പെടുത്തുന്നതും മുന്‍പ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതും ചൈന ചൂണ്ടിക്കാട്ടി. à´…ക്രമങ്ങളുടെ പേരില്‍ കൊറോണയക്ക് മുന്നേ തന്നെ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 40 ശത മാനമാണ് ഇടിവ് രേഖപ്പെടുത്തിയതെന്നാണ് ഹോങ്കോംഗ് നഗരസഭാ റിപ്പോര്‍ട്ട്.2047 വരെ ബ്രിട്ടണുമായി ഉണ്ടാക്കിയ കരാര്‍ ലംഘിക്കപ്പെട്ടിട്ടില്ലെന്നും ഒരു രാജ്യം രണ്ട് à´­à´°à´£ കേന്ദ്രങ്ങളെന്ന അവസ്ഥ മാറ്റിമറിക്കില്ലെന്നുമാണ് ചൈനയുടെ വാദം. എന്നാല്‍ ശക്തമായ നിയമം വഴി മാത്രമേ ഹോങ്കോംഗിനെ ബാധിച്ചിരിക്കുന്ന ഭീകരതയും വിഘടനവാദവും വിദേശശക്തികളുടെ കടന്നുകയറ്റവും അമര്‍ച്ചചെയ്യാനാകൂ എന്നാണ് ചൈന മുന്നേ സൂചിപ്പി ച്ചിട്ടുള്ളത്. 1984 ഡിസംബര്‍ 19ന് ഒപ്പിട്ട കരാര്‍ പ്രകാരം ബ്രിട്ടന്റെ നിയന്ത്രണം 1997ല്‍ പിന്‍വലി ക്കുകയും ജൂലൈ ഒന്നിന് ചൈന ഭരണനിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

Related News