Loading ...

Home National

24 മണിക്കൂറിനിടെ രണ്ടാം തവണയും ഗുജറാത്തില്‍ ഭൂകമ്പം

24 മണിക്കൂറിനിടെ രണ്ടാം തവണയും ഗുജറാത്തില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് ഗുജറാത്തിലെ കച്ചില്‍ ഭൂചലനം അനുഭവപ്പെട്ടത്. രാജ്‌കോട്ട് ജില്ലയുടെ വടക്ക് പടിഞ്ഞാറ് 82 മീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഞായറാഴ്ച രാത്രി രാജ്‌കോട്ടിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രതയാണ് ഞായറാഴ്ച രാത്രി രേഖപ്പെടുത്തിയിരുന്നത്.വടക്കേ ഇന്ത്യയില്‍ ഏതാനും മാസങ്ങളായി അനുഭവപ്പെട്ട ഭൂചലന പരമ്പരകളിലെ ഒടുവിലത്തേതാണ് ഗുജറാത്തിലേത്. നേരത്തെ കശ്മീരിലും ഡല്‍ഹിയിലും ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. അതേസമയം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഡല്‍ഹി തലസ്ഥാന മേഖലയില്‍ തീവ്രതയുള്ളതും അല്ലാത്തതുമായ ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂകമ്പ സാധ്യത വളരെ കൂടുതലായതിനാൽ തന്നെ ഗുജറാത്ത് ജാഗ്രതയിലാണ്. കഴിഞ്ഞ 200 വർഷത്തിനിടെ 9 പ്രധാന ഭൂകമ്പങ്ങൾക്കാണ് ഗുജറാത്ത് സാക്ഷ്യം വഹിച്ചത്.ഭൂചലനങ്ങള്‍ അനുഭവപ്പെട്ടതിന്റെ പശ്ചാതലത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാനി രാജ്‌കോട്ട്, കച്ച്, പത്താന്‍ ജില്ലാ കളക്ടര്‍മാരെ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി.

Related News