Loading ...

Home Gulf

കുവൈറ്റില്‍ 511 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കുവൈറ്റ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കുവൈറ്റില്‍ 511 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 772 പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 36431 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 27531 ഉം ആയി ഉയര്‍ന്നു. പുതിയ രോഗികളില്‍ 81 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ കുവൈത്തില്‍ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9910 ആയി.24 മണിക്കൂറിനിടെ 2 പേരാണ് കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 298 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്ബര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളില്‍ 161 പേര്‍ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ താമസക്കാരാണ്. à´¹à´µà´²àµà´²à´¿ ഗവര്‍ണറേറ്റ് പരിധിയില്‍ താമസിക്കുന്ന 74 പേര്‍ക്കും അഹമ്മദിയില്‍ നിന്നുള്ള 131 പേര്‍ക്കും, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 37 പേര്‍ക്കും ജഹറയില്‍ നിന്നുള്ള 108 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.നിലവില്‍ 8602 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 184 പേര്‍ക്കു മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്ങ്ങള്‍ ഉള്ളത്. രാജ്യത്ത് ഇതുവരെ 3,37387 കോവിഡ് ടെസ്റ്റുകള്‍ നടത്തിയതായും ആരോഗ്യമന്ത്രലായം അറിയിച്ചു.

Related News