Loading ...

Home Kerala

സംസ്ഥാനത്ത് 125 ഹോട്സ്പോട്ടുകള്‍

തിരുവനന്തപുരം: à´¸à´‚സ്ഥാനത്ത് പുതിയതായി അഞ്ച് ഹോട്സ്‌പോട്ടുകള്‍ കൂടി. തൃശ്ശൂര്‍ ജില്ലയിലെ അളഗപ്പ നഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കാസര്‍കോട് ജില്ലയിലെ കിനാനൂര്‍- കരിന്തളം, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്സ്‌പോട്ടുകള്‍.ഇന്ന് രണ്ട് പ്രദേശങ്ങളെയാണ് ഹോട്സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയത്. പാലക്കാട് ജില്ലയിലെ വണ്ടാഴി, പുതുനഗരം എന്നിവയെയാണ് ഹോട്സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയത്. നിലവില്‍ ആകെ 125 ഹോട്ട്സ്‌പോട്ടുകളാണ് ഉള്ളത്.സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ 7 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 5 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 4 പേര്‍ക്കും, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കും, തിരുവനന്തപുരം ( ജൂണ്‍ 12 ന് മരണമടഞ്ഞത് ), വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.ജൂണ്‍ 12ന് മരണമടഞ്ഞ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എസ്. രമേശന്‍ (67) എന്ന വ്യക്തിയുടെ പരിശോധനഫലമാണ് കോവിഡാണെന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹം ദീര്‍ഘകാല ശ്വാസകോശ രോഗബാധിതനായിരുന്നു. ഹൃദ്രോഗത്തിനും ചികിത്സ തേടിയിരുന്നു.

Related News