Loading ...

Home USA

ട്രംപിന്റെ റാലികള്‍ കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് വിദഗ്ധര്‍

വാ​ഷിം​ഗ്ട​ണ്‍: അമേരിക്കന്‍ പ്ര​സി​ഡ​ന്‍റ് സ്ഥാനത്തേക്ക് രണ്ടാംവട്ടം തെരഞ്ഞെടുപ്പ് തേ​ടു​ന്ന ഡൊ​ണാ​ള്‍​ഡ് ട്രം​പ് പ്ര​ച​ര​ണത്തിനായി നടത്തുന്ന റാ​ലി​ക​ള്‍ കോവിഡ് വ്യാ​പ​ന​ത്തി​ന് കാരണമാകുമെന്ന ആ​ശ​ങ്ക​ പ്രകടിപ്പിച്ച്‌ വി​ദ​ഗ്ധ​ര്‍. അമേരിക്കയില്‍ ലോ​ക്ക് ഡൗ​ണിനെ തുടര്‍ന്ന് നി​ര്‍​ത്തി​വെ​ച്ച പ്ര​ച​ര​ണ​ത്തി​നാ​ണ് ട്രം​പ് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.കൊറോണ കേ​സു​ക​ള്‍ വളരെ കുറവ് മാ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട സം​സ്ഥാ​ന​മാ​യ ഒ​ക്ല​ഹോ​മ​യി​ലെ തു​ള്‍​സ​യി​ലേ​ക്കാ​ണ് ട്രംപ് പ്ര​ച​ര​ണ പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​കു​ന്ന​ത്.എ​ന്നാ​ല്‍ ട്രംപിന്റെ ഈ തീരുമാനത്തെ ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. പ്ര​ച​ര​ണ യോ​ഗ​ത്തി​നെ​ത്തു​ന്ന ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ല്‍ അ​ണു​ബാ​ധ പ​ട​രാ​നു​ള്ള സാ​ധ്യ​ത കൂടുതലാണ്.

Related News