Loading ...

Home International

ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 76 ലക്ഷം കടന്നു

ജനീവ: ആഗോള തലത്തിലെ കൊറോണ ബാധയുടെ പുതിയ കണക്കുകള്‍ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന. നിലവില്‍ കൊറോണ ബാധിതര്‍ 76 ലക്ഷം കടന്നതായാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ മരണനിരക്ക് 4,27,000 ആയി.
.
ഇന്നലെ മാത്രം ആഗോളതലത്തില്‍ 1,37,526 പേര്‍ക്കാണ് പുതുതായി കൊറോണ ബാധിച്ച തെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. കഴിഞ്ഞ ദിവസത്തേക്കാള്‍ 5000 പേരുടെ കുറവാണ് രോഗബാധിതര്‍ക്കിടയില്‍ ഉണ്ടായതെന്നും സംഘടന വിശകലനത്തില്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണം നടന്നിരിക്കുന്നത് 4281 പേര്‍ക്കാണ്. മരണനിരക്കിലും 5055 പേരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയിലാണ് കൂടുതല്‍ രോഗബാധിതരും മരിച്ചവരുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 20 ലക്ഷം പേരില്‍ രോഗബാധയും 1,14,466 പേരുടെ മരണവുമാണ് ഇതുവരെ നടന്നിരിക്കുന്നത്. ബ്രസീലിലെ കൊറോണ നിരക്ക് അതിവേഗം ഉയരുന്നതാണ് ഏറ്റവും പുതിയ വിവരമെന്നും ലോകാരോഗ്യ സംഘടന വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ബ്രസീലില്‍ രോഗബാധിതര്‍ 8,50,000 ആയതായും മരണം 42000 കടന്നെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

Related News