Loading ...

Home International

ഇസ്രായേലിന് ശക്തമായ താക്കീതുമായി യുഎഇ

ഇസ്രായേലിന് ശക്തമായ താക്കീതുമായി യുഎഇ. ഇതാദ്യമായിട്ടാണ് ഇസ്രായേലിനെതിരെ ശക്തമായ പ്രതികരണം യുഎഇ പ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലസ്തീന്‍ പ്രദേശങ്ങളില്‍ കുടിയേറ്റ നിര്‍മാണം നടത്തി സ്വന്തമാക്കുന്ന ഇസ്രായേല്‍ നീക്കത്തിനെതിരെയാണ് യുഎഇയുടെ പ്രതികരണം. ഇസ്രായേലുമായി ഗള്‍ഫ് രാജ്യങ്ങള്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടില്ല. എന്നാല്‍ രഹസ്യ ബന്ധമുണ്ടെന്ന് പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് യുഎഇ നയതന്ത്ര പ്രതിനിധിയുടെ താക്കീത്

അമേരിക്കയിലെ യുഎഇയുടെ അംബാസഡര്‍ യുസഫ് അല്‍ ഉതൈബയാണ് ഇസ്രായേലിനെതിരെ രംഗത്തുവന്നത്. ഇസ്രായേല്‍ കൈയ്യേറിയ വെസ്റ്റ് ബാങ്കിലെ പ്രദേശങ്ങള്‍ ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കുന്ന നീക്കത്തിനെതിരെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അറബ് രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും തകിടം മറിയുമെന്നാണ് മുന്നറിയിപ്പ്.പലസ്തീന്‍ ഭൂമി കൈയ്യേറുന്ന ഇസ്രായേല്‍ നടപടി നിയമവിരുദ്ധമാണ്. അറബ് രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താന്‍ ഇസ്രായേല്‍ ശ്രമിക്കുന്നുണ്ട്. സാമ്പത്തിക-സുരക്ഷാ-സാംസ്‌കാരിക ബന്ധത്തിനാണ് ഇസ്രായേല്‍ ശ്രമം. എന്നാല്‍ പലസ്തീന്‍ ഭൂമി കൈയ്യേറിയാല്‍ എല്ലാം അവതാളത്തിലാകുമെന്നും ഉതൈബ ഓര്‍മപ്പെടുത്തി.ഇസ്രായേല്‍-പലസ്തീന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് കഴിഞ്ഞ ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഷിങ്ടണില്‍ പ്രത്യേക യോഗം വിളിച്ചിരുന്നു. മൂന്ന് അറബ് അംബാസഡര്‍മാരാണ് ഈ യോഗത്തില്‍ സംബന്ധിച്ചത്. അതില്‍ ഒരാളാണ് യുഎഇയുടെ യൂസഫ് അല്‍ ഉതൈബ.

പലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ പരിഹാരമെന്നോണം പ്രത്യേക പദ്ധതി ട്രംപ് മുന്നോട്ട് വച്ചിട്ടുണ്ട്. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ കൈയ്യേറിയ പ്രദേശങ്ങളില്‍ 30 ശതമാനം ഇസ്രായേലിന് വിട്ടുകൊടുക്കുന്നതാണ് ഈ കരാര്‍. ഇത് അംഗീകരിക്കില്ലെന്ന് പലസ്തീന്‍ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.എതിരാണ് ഗള്‍ഫ് രാജ്യങ്ങള്‍ പലസ്തീന്‍ വിഷയത്തില്‍ ഇസ്രായേലിന് എതിരാണ് ഗള്‍ഫ് രാജ്യങ്ങള്‍. എന്നാല്‍ ഇറാന്‍ വിഷയത്തില്‍ ഇസ്രായേലിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഒരേ നിലപാടാണ്. ഇറാന്‍ മേഖലയ്ക്ക് ഭീഷണിയാണെന്ന് ഗള്‍ഫ് രാജ്യങ്ങളും ഇസ്രായേലും പറയുന്നു. സുരക്ഷാ കാര്യങ്ങളില്‍ എല്ലാ രാജ്യങ്ങളും ഇറാനെതിരെ സംഘടിക്കണമെന്നും ഇസ്രായേല്‍ ആവശ്യപ്പെടുന്നു.





Related News