Loading ...

Home National

രാജ്യത്ത് 24 മണിക്കൂറില്‍ 11,502 പേര്‍ക്ക് കൊവിഡ്; 325 മരണം

രാജ്യത്ത് തുടര്‍ച്ചയായ നാലാംദിവസവും പതിനായിരത്തിലേറെ പേര്‍ക്ക് കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറില്‍ 11,502 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 325 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 9,520 ആയി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി 3.32 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1.69 ലക്ഷം പേരുടെ അസുഖം ഭേദമായി. ഒന്നരലക്ഷത്തിലേറെ പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നാലാമതുളള ഇന്ത്യയില്‍ രോഗബാധ അതിവേഗം പടരുകയാണ്. à´®à´¹à´¾à´°à´¾à´·àµà´Ÿàµà´°, ഡല്‍ഹി, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത്. മഹാരാഷ്ട്രയില്‍ 3,390 പേര്‍ക്കും ഡല്‍ഹിയില്‍ 2,224 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,974 പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ ഇതുവരെ 1.07 ലക്ഷം പേരില്‍ രോഗബാധ കണ്ടെത്തി. ഇതില്‍ 3,950 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ 44,661 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 435 ആണ് ആകെ മരണം. ഇതില്‍ ചെന്നൈയില്‍ മാത്രം 31,896 കൊവിഡ് രോഗികളുണ്ട്. ഡല്‍ഹിയില്‍ 41,182 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 1,327 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. കേരളത്തില്‍ ഇന്നലെ 54 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുളള രോഗികളുളള എണ്ണം 1,340 ആയി.ലോകത്ത് കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറില്‍ 3,248 പേരാണ് വീണ്ടും മരിച്ചത്. പുതിയതായി 1.21 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. 214 രാജ്യങ്ങളിലായി 79.82 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതില്‍ 4.35 ലക്ഷം പേര്‍ മരിക്കുകയും ചെയ്തു. 41 ലക്ഷം പേര്‍ രോഗമുക്തി നേടിയപ്പോള്‍ നിലവില്‍ 34.43 ലക്ഷം പേര്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതില്‍ 54,111 പേരുടെ നില ഗുരുതരമാണെന്നും വേള്‍ഡോ മീറ്റേഴ്‌സിന്റെ കണക്കുകള്‍ പറയുന്നു.ഇന്നലെ ഏറ്റവുമധികം മരണം നടന്നത് ബ്രസീലിലാണ്. 598 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 43,389 ആയി. പുതിയതായി 17,086 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ബ്രസീലില്‍ 8.67 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചതായിട്ടാണ് ഇതുവരെ കണ്ടെത്തിയത്. ഇതില്‍ 4.37 ലക്ഷം പേര്‍ രോഗമുക്തി നേടി.മറ്റൊരു ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയില്‍ ഇന്നലെ 424 പേരാണ് മരിച്ചത്. 1.42 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ഇവിടെ ഇതുവരെ 16,872 പേര്‍ക്കാണ് കൊവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുളളതും മരണങ്ങള്‍ നടന്നതുമായ അമേരിക്കയില്‍ ഇന്നലെ 326 പേരാണ് മരിച്ചത്. 19,223 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ അമേരിക്കയിലെ രോഗികളുടെ എണ്ണം 21.61 ലക്ഷമായി.1.17 ലക്ഷം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രോഗമുക്തി നേടിയവരൊഴിച്ച്‌ 11.75 ലക്ഷം ആളുകളാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

Related News