Loading ...

Home Gulf

തൊഴിലവസരങ്ങൾ തുറന്ന് യു.എ.ഇ

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രങ്ങളെല്ലാം നീക്കാനുള്ള ശ്രമങ്ങളാണ് യുഎഇ നടത്തുന്നത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന് പുറത്ത് കുടുങ്ങി പോയ വിദേശികൾക്ക് തിരികെ വരാനുള്ള തടസങ്ങൾ നീക്കിയത് ഇതിന്റെ ഭാഗമായിട്ടാണ്. യുഎഇയിലേക്ക് തിരിച്ചുവരാൻ ഇന്ത്യക്കാർക്കുണ്ടായിരുന്ന തടസങ്ങൾ നീങ്ങിയതായി ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ കഴിഞ്ഞ ദിവസം അറിയിച്ചു.

മറ്റ് രാജ്യങ്ങളിൽ നിന്ന് രണ്ട് ലക്ഷം പേരെ തിരികെയെത്തിക്കാനാണ് പദ്ധതി. ഇതുവരെ ഇത്തരത്തിൽ 31,000 ത്തോളം പേർ തിരികെയെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് തിരികെയെത്താനുള്ള അനുമതി ലഭിക്കും. പ്രവാസികൾ വൻ തോതിൽ സ്വദേശത്തേക്ക് മടങ്ങുന്നത് സാമ്പത്തിക രംഗത്ത് തിരിച്ചടിയാകുമെന്ന് നേരത്തേ പഠനങ്ങൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പുതിയ തിരുമാനം.ഗൾഫിൽ വൈറസ് വ്യാപനത്തെ തുടർന്ന് തൊഴിൽ നഷ്ടം സംഭവിച്ച് നിരവധി പേരാണ് സ്വദേശത്തേക്ക് മടങ്ങിയത്. ഇത് യുഎഇയുടെ സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടിയാകുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കൂടിയാണ് പുതിയ തിരുമാനം . ഇതോടൊപ്പം തന്നെ പുതിയ തൊഴിലവസരങ്ങളും രാജ്യം തുറന്നിടുകയാണ്.

എന്നാൽ കൊവിഡിന് മുൻപ് ഉണ്ടായിരുന്ന ശമ്പള വ്യവസ്ഥയാകില്ല പുതിയ സാഹചര്യത്തിൽ ഉണ്ടാവുക. പുതിയ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന കമ്പനികൾ കോവിഡ് -19 ന് മുമ്പുള്ള കാലയളവിൽ വാഗ്ദാനം ചെയ്തതിനേക്കാൾ 15 മുതൽ 20 ശതമാനം വരെ കുറഞ്ഞ ശമ്പള പാക്കേജാണ് നൽകുന്നത്. പല കമ്പനികളും പ്രവൃത്തി ദിവസത്തിന്റെ എണ്ണം 4 ആക്കി കുറച്ചിട്ടുണ്ട്.പുതുതായി ജോലിയിൽ ചേരുന്നവർക്ക് അതേ പദവിയിൽ മുൻപ് കൊടുത്തിരുന്നതിനേക്കാൾ 15-20 ശതമാനം വരെ കുറവ് ശമ്പളമേ ലഭിക്കുള്ളൂവെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ജോലി സാഹചര്യങ്ങളിലും കാര്യമായ മാറ്റങ്ങൾ വരും. കൂടുതൽ കഴിവുള്ളവർക്കാകും കൂടുതൽ പരിഗണന. മാത്രമല്ല കമ്പനികൾ ഡിജിറ്റൽ സാധ്യതകളും തേടുന്നുണ്ട്, അദ്ദേഹം പറഞ്ഞു.

Related News