Loading ...

Home International

ദക്ഷിണ കൊറിയയ്‌ക്കെതിരെ സൈനിക നടപടിയുണ്ടാകും;ഭീഷണിയുമായി ഉത്തരകൊറിയ

സോള്‍: ദക്ഷിണ കൊറിയക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണിയുമായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ്. അതിര്‍ത്തിയില്‍ ഉത്തരകൊറിയ വിരുദ്ധ ലഘുലേഖനങ്ങള്‍ വിതരണം ചെയ്ത് ഏതാനും ദിവസങ്ങളായി ദക്ഷിണ കൊറിയ ഭീഷണിയുയര്‍ത്തുന്നതായി കിം യോ പറഞ്ഞു.കിം ജോംഗ് ഉന്‍ അനുവദിച്ച അധികാരം ഉപയോഗിച്ച്‌ ആവശ്യമെങ്കില്‍ ശത്രുവിനെതിരെ നടപടി സ്വീകരിക്കാന്‍ സൈന്യത്തിന് അധികാരം നല്‍കുമെന്നും കിം യോ ജോംഗ് ടെലിവിഷന്‍ സന്ദേശത്തില്‍ പറഞ്ഞു.കിം ജോംഗ് ഉന്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും രണ്ടാം സ്ഥാനം വഹിക്കുന്ന ആളാണ് കിം യോ ജോംഗ്. അദ്ദേഹത്തിന്റെ ഉപദേശക കൂടിയാണ് കിം യോ.

Related News