Loading ...

Home National

രാജ്യത്ത്‌ കോവിഡ്‌ മരണം 9000 കടന്നു

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മരണം ഒമ്ബതിനായിരം കടന്നു. മൂന്ന് ദിവസത്തിനിടെ ആയിരം പേര്‍ മരിച്ചു. നാലുദിവസമായി പ്രതിദിന മരണം മുന്നൂറിലേറെ. കോവിഡ് മരണത്തില് ഇന്ത്യ ഏഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാമതും ലോകപട്ടികയില്‍ ഒമ്ബതാമതുമായി. നാലാം ദിവസവും 11000 ത്തിലേറെ രോ​ഗികള്. ആകെ രോ​ഗികള്‍ 3.2 ലക്ഷത്തിലേറെ.

● മഹാരാഷ്ട്രയില്‍ നാലുദിവസത്തിനിടെ 14000 ത്തോളം രോ​ഗികള്. ശനിയാഴ്ച 126 മരണം, 3427 രോ​ഗികള്. ആകെ മരണം 2111, രോ​ഗികള് 104568. മുംബൈയില്‍ ഒറ്റദിനം 69 മരണം. ആകെ രോ​ഗികള് 56000 കടന്നു. ആകെ മരണം 2111.

● ഗുജറാത്തില്‍ 33 മരണവും 517 രോ​ഗികളും. ആകെ മരണം 1449, രോ​ഗികള് 23000 കടന്നു. തമിഴ്നാട്ടില്‍ 30മരണം,1989 രോ​ഗികള്. ആകെ മരണം 397,രോ​ഗികള് 42687. ആന്ധ്ര 222, ബിഹാര്‍ 87, ഹരിയാന 129, കര്‍ണാടക 308, ഒഡിഷ 235, പഞ്ചാബ് 77, ത്രിപുര 37, ഉത്തരാഖണ്ഡ് 35, ബംഗാള്‍ 454 എന്നിങ്ങനെ പുതിയരോ​ഗികളുടെ എണ്ണം.

● മൂന്നുലക്ഷം മാത്രം ജനസംഖ്യയുള്ള ലഡാകില് ആകെ 437 പേര്ക്ക് രോ​ഗം. ഗോവയില്‍ ആകെ രോ​ഗികള് 500 കടന്നു. ത്രിപുരയില്‍ രോഗികള്‍ ആയിരം കടന്നു.
● ചെന്നൈ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ 10 ദിവസത്തിനിടെ 90 ഡോക്ടര്‍മാര്‍ക്ക് കോവിഡ്.

● മുംബൈയില്‍ 24 മണിക്കൂറിനിടെ നാല് പൊലീസുകാര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു.

● സെയില്‍ ചെയര്‍മാന്‍ അനില്‍കുമാര്‍ ചൗധുരിക്ക് കോവിഡ് സ്ഥിരീകരിച്ചു. സെയിലിന്റെ ഡല്‍ഹി ആസ്ഥാനത്ത് ഇതുവരെ 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Related News