Loading ...

Home International

ചൈനയ്ക്ക് പിന്നാലെ യൂറോപ്പിലും കൊറോണയ്ക്ക് ജനിതകമാറ്റം

വാഷിംഗ്ടണ്‍: കൊറൊണക്ക് കാരണമാകുന്ന വൈറസിന് ജനിതകമാറ്റം സംഭവിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. പുതുതായി രൂപമെടുത്ത വൈറസ് അപകടകാരിയാണോ  എന്ന കാര്യത്തില്‍ വ്യക്തതയില്ല. വൈറസിന്റെ പുതിയ രൂപമാണ് ഇപ്പോള്‍ മനുഷ്യരെ ബാധിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. നേരത്തെ ചൈനയില്‍ വൈറസിന് രൂപമാറ്റം സംഭവിക്കുന്നത് പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.കൊറോണ വൈറസ് ബാധ ആരംഭിച്ചപ്പോള്‍ തന്നെ സാര്‍സ് കോറോണ 2 വൈറസിന്റെ പതിനായിരക്കണത്തിന് ഘടനമാറ്റം ഗവേഷകര്‍ വിലയിരുത്തിയിരുന്നു.
ഡി614 ജി എന്ന വ്യതിയാനമാണ് മറ്റ് വൈറസ് ഘടനയെക്കാള്‍ മുന്നിലെന്ന് കണ്ടെത്തിട്ടുണ്ട്. യൂറോപ്പിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. എന്നാല്‍ വൈറസ് വേഗത്തില്‍ വ്യാപിക്കന്‍ കാരണം ജനിതകമാറ്റമാണോ എന്ന കാര്യം വ്യക്തമല്ല.
മനുഷ്യരിലെ കോശങ്ങളില്‍ പെട്ടന്ന് പറ്റിപ്പിടിച്ചിരിക്കാനും രോധബാധ വ്യാപിപ്പിക്കാനും വൈറസിന്് സാധിക്കും. ഓരോ ജനിതക വ്യതിയാനവും 10 മടങ്ങ് അധികം അപകടകാരിയാണെന്നും ഈ വൈറസാണ് യൂറോപ്പിലും യുഎസിലും ലാറ്റിന്‍ അമേരിക്കയിലും രോഗം പടര്‍ന്നുപിടിക്കാന്‍ കാരണമായതെന്നും ഗവേഷകര്‍ പറയുന്നു.ഈ ജീനുമായി വൈറസ് ശരീരത്തില്‍ കയറുമ്ബോള്‍ നമ്മുടെ പ്രതിരോധ ശേഷി കുറയുകും വൈറസിന്് ശരീരത്തില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാക്കുമെന്നും പഠനം പറയുന്നു . കൂടുതല്‍ ഗുരുതര സാഹചര്യത്തിലുള്ള രോഗികളുണ്ടാകാനുള്ള സാധ്യതയാണ് ഇതിലൂടെ കാണുന്നത്.

Related News