Loading ...

Home peace

സിസ്റ്റർ മരിയ കോർഡ നിര്യാതയായി

ഉംറ്റാറ്റ: പ്രഷ്യസ് ബ്ലഡ് സന്യാസ സഭാംഗവും ഉംറ്റാറ്റ ഗ്ലെൻ അവെൻറ് കോൺവെന്റ് അംഗവും വേൾഡ് പീസ് മിഷൻ പ്രവർത്തകയുമായിരുന്ന സിസ്റ്റർ മരിയ കോർഡ (80) നിര്യാതയായി. ഓസ്ട്രിയയിൽ നിന്നും പ്രേഷിത പ്രവർത്തനത്തിനായി സൗത്ത് ആഫ്രിക്കയിലേക്ക് അമ്പത് വർഷം  മുൻപാണ് സിസ്റ്റർ കുടിയേറിയത്. സന്യാസ വൃതത്തിന്റെ  60വർഷം പൂർത്തിയാക്കി,ജൂബിലി കഴിഞ്ഞ വർഷം സമുചിതമായി ആചരിച്ചിരുന്നു. ഉംറ്റാറ്റയിലെ ഇക്വേസി ലോക്കൂസ റീഹാബിലിറ്റേഷൻ സെന്ററിന്റെ മാനേജരായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മലയാളികൾ അധികം തിങ്ങിപ്പാർക്കുന്ന ഇക്വേസിയിൽ എന്നും മലയാളികളുടെ പ്രിയപ്പെട്ട മാലാഖയാണ്  സിസ്റ്റർ മരിയ കോർഡ. കോവിഡ് സാഹചര്യത്തിൽ ശവസംസ്കാര ശുശ്രൂഷയെപ്പറ്റിയുള്ള അറിയിപ്പുകൾ വന്നിട്ടില്ല.

റിപ്പോർട്ട്: കെ.ജെ  ജോൺ  

Related News