Loading ...

Home International

തരൂർ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിരിക്കുന്നു...

യഥാർത്ഥത്തിൽ കോളനിവൽക്കരണം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ സഹായിച്ചിട്ടുണ്ടോ? വ്യവസായവൽക്കരണം, ഗതാഗതം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ പുരോഗതിക്ക് ഇന്ത്യ ബ്രിട്ടീഷുകാരോടു കടപ്പെട്ടിരിക്കുകയാണോ? യാതൊരു സംശയവുമില്ലാതെ ഇതിനെല്ലാം ഇല്ല, എന്നുത്തരം നൽകുന്ന ശശി തരൂരിന്റെ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഓക്സ്ഫഡ് യൂണിയനിൽ നടത്തിയ പ്രസംഗത്തിലാണ് തരൂർ ബ്രിട്ടനെതിരെ ഹാസ്യത്തിൽ ചാലിച്ച വിമർശനം നടത്തുന്നത്. ഇരുന്നൂറൂ വർഷത്തെ ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ ഒരു ഗുണവും ഉണ്ടാക്കിയിട്ടില്ലെന്നു തന്റെ വാദത്തിലൂടെ തരൂർ തെളിയിക്കുന്നു.

ബ്രിട്ടീഷ് ഭരണത്തിനു മുമ്പുവരെ ലോകസമ്പദ് വ്യവസ്ഥയിൽ ഇന്ത്യയുടെ പങ്ക് 23 ശതമാനമായിരുന്നു. എന്നാൽ ബ്രിട്ടൻ ഇന്ത്യ വിടുന്നതോടെ അതു വെറും നാലുശതമാനമായി കൂപ്പുകുത്തി. ഇന്ത്യയെ കൊള്ളയടിച്ചതുകൊണ്ടാണ് ബ്രിട്ടൻ തങ്ങളുടെ വളർച്ച സാധ്യമാക്കിയത്. ഇന്ത്യയിലെ ഗ്രാമങ്ങളിലുള്ള നെയ്ത്തുകാരെ ഇല്ലാതാക്കി അവർ ഇവിടുത്തെ വസ്ത്രവ്യാപാരത്തെയും തകർത്തു. പൊരാത്തതിന്, അവരുടെ കറുത്തതും പൈശാചികവുമായ വിക്ടോറിയൻ മില്ലുകൾ ഇവിടെ സ്ഥാപിച്ചു. നമുക്ക് റെയിൽവേ നൽകിയത് ബ്രിട്ടൻ ആണെന്ന് പറയുന്നുണ്ടെങ്കിൽ അതു നിർമിച്ചത് അവർക്കു വേണ്ടി മാത്രമായിരുന്നുവെന്നും തരൂർ പ്രസംഗത്തിൽ പറയുന്നു.
ബ്രിട്ടീഷ് സാമ്രാജ്യത്തിൽ സൂര്യൻ അസ്തമിക്കാതിരുന്നത് ഇരുട്ടിൽ ഈശ്വരനുപോലും ബ്രിട്ടനെ വിശ്വാസമില്ലാത്തതു കൊണ്ടാണെന്ന് പറഞ്ഞു കളിയാക്കുന്നു അദ്ദേഹം. തരൂരിന്റെ ബ്രിട്ടൻ വിമർശനത്തെ കരഘോഷത്തോടെ സദസ് സ്വീകരിക്കുന്നതും വിഡിയോയിൽ കാണാം.

Related News