Loading ...

Home USA

തൊഴിൽ വീസകൾക്ക് കടിഞ്ഞാണിടാൻ യുഎസ്

വാഷിംഗ്ടണ്‍: കൊറോണ മൂലമുണ്ടായ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കടുത്ത നടപടികള്‍ക്ക് ട്രംപിന്റെ ശുപാര്‍ശ. വിസ നിയമങ്ങളിലാണ് വലിയമാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിദേശ പൗരന്മാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. പുതിയ തീരുമാനം ബാധിക്കുന്നത് എച് 1ബി എന്ന വിസകള്‍ക്കാണ്.രാജ്യത്ത് കൊറോണ പ്രതിസന്ധിമൂലം നിരവധി വ്യവസായങ്ങളും മാര്‍ക്കറ്റിംഗ് മേഖലകളും നിശ്ചലമായിരിക്കുന്നു. ലക്ഷക്കണക്കിന് അമേരിക്കന്‍ പൗരന്മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടി രിക്കുകയാണ്. ഇതിന് താല്‍ക്കാലിക പരിഹാരം തൊഴിലവസരങ്ങള്‍ തദ്ദേശീയരായവര്‍ക്ക് ലഭിക്കുക എന്നത് മാത്രമാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. സാമ്ബത്തിക മാന്ദ്യം പരിഹരിക്കും വരെ വിദേശത്തുനിന്നും വരാന്‍ ഉദ്ദേശിച്ചവരുടെ വിസകള്‍ റദ്ദാക്കാനാണ് നിര്‍ദ്ദേശം. à´Žà´¨àµà´¨à´¾à´²àµâ€ തീരുമാനം പുന:പരിശോധിക്കണമെന്നാണ് ചേംബര്‍ ഓഫ് കോമേഴ്‌സ് മേധാവി തോമസ് ഡോണോഹൂ പറയുന്നത്. കമ്ബോളം സാധാരണ നിലയിലായാല്‍ വലിയതോതില്‍ ജീവനക്കാരെ ആവശ്യമായി വരും. അതിന് അമേരിക്കയിലെ ജീവനക്കാര്‍ മതിയാകില്ലെന്നും ഡോണോഹൂ അഭിപ്രായപ്പെട്ടു.നിലവില്‍ അമേരിക്കയില്‍ എച്ച്‌ 1 ബി വിസയില്‍ കഴിയുന്നവരെ പുതിയ ശുപാര്‍ശ ബാധിക്കില്ലെന്നാണ് തൊഴില്‍ മന്ത്രാലയം അറിയിക്കുന്നത്. ട്രംപിന്റെ ശുപാര്‍ശയില്‍ അവസാന തീരുമാനം വൈറ്റ്ഹൗസ് എടുത്തിട്ടില്ല. രാജ്യത്തെ മുഴുവന്‍ തൊഴില്‍ മേഖലകളിലെ സാധ്യതകളും വിശകലനം നടത്തുകയാണെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. എച്ച്‌ 1 ബി വിസക്കൊപ്പം എച്ച്‌-2ബി വിസയ്ക്കും നിയന്ത്രണങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് അറിവ്. അമേരിക്കയില്‍ എച്ച്‌ 2ബി വിസ താല്‍ക്കാലിക ജോലിക്കായി വരുന്നവര്‍ക്കുള്ളതാണ്. ഇവര്‍ക്കൊപ്പം കൗണ്‍സിലിംഗ് ജോലികള്‍( ജെ-1) കമ്ബനികള്‍ ക്കകത്തെ ജോലിമാറ്റത്തിനായുള്ള വിസകള്‍( എല്‍-1) എന്നിവയുടെ കാര്യത്തിലും മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്.

Related News