Loading ...

Home health

കോവിഡ് തടയാന്‍ ഏറ്റവും നല്ലത് മാസ്ക്കുകള്‍ തന്നെ; സാമൂഹിക അകലം പാലിക്കുന്നതിനേക്കാള്‍ ഫലപ്രദമെന്ന് പഠനം

വാഷിങ്ടണ്‍: à´•àµ‹à´µà´¿à´¡àµ വ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ മാസ്ക്കുകള്‍ ഉപയോഗിച്ചത് വഴി പതിനായിരക്കണക്കിന് ആളുകള്‍ രോ​ഗം ബാധിക്കാതെ രക്ഷപ്പെട്ടിരിക്കാമെന്ന് പഠനം. വൈറസ് പടരാതിരിക്കാനും കോവിഡ് തടയാനും മുഖാവരണം ധരിക്കുന്നത് വളരെ പ്രധാനമാണ്. ഇത് സാമൂഹിക അകലം പാലിക്കുന്നതിനേക്കാളും വീട്ടില്‍ തന്നെ തുടരുന്നതിനേക്കാളും ഫലപ്രദമാണ്. അമേരിക്കയിലെ ദി പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഏപ്രില്‍ ആറിന് വടക്കന്‍ ഇറ്റലിയിലും ഏപ്രില്‍ 17ന് ന്യൂയോര്‍ക്ക് നഗരത്തിലും മുഖാവരണം നിര്‍ബന്ധമാക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കിയതോടെ രോഗബാധ ഗണ്യമായി കുറഞ്ഞുവെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. à´¨àµà´¯àµ‚യോര്‍ക്കില്‍ മുഖാവരണം നിര്‍ബന്ധമാക്കുന്നത് വഴി ഏപ്രില്‍ 17 മുതല്‍ മെയ് ഒന്‍പത് വരെ രോഗബാധിതരുടെ എണ്ണം 66,000 ത്തോളം കുറയ്ക്കാനായി. മുഖാവരണം ഉപയോഗിച്ചതിലൂടെ ഏപ്രില്‍ ആറ് മുതല്‍ മെയ് ഒന്‍പത് വരെ ഇറ്റലിയിലെ രോഗ ബാധിതരുടെ എണ്ണത്തില്‍ 78,000 ഓളം കുറവുണ്ടായതായും ഗവേഷകര്‍ പറയുന്നു.ന്യൂയോര്‍ക്കില്‍ മുഖാവരണം ധരിക്കുന്നത് പ്രാബല്യത്തില്‍ വന്നതോടെ പുതിയ രോഗികളുടെ എണ്ണം പ്രതിദിനം മൂന്ന് ശതമാനം കുറഞ്ഞു. എന്നാല്‍ ഇക്കാലയളവില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ദിവസേന പുതിയ രോഗികള്‍ വര്‍ധിച്ചതായും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.ന്യൂയോര്‍ക്കിലും ഇറ്റലിയിലും മുഖാവരണം നിര്‍ബന്ധമാക്കുന്നതിന് മുന്‍പ് തന്നെ നേരിട്ടുള്ള സമ്ബര്‍ക്കം കുറയ്ക്കുന്നതിനായി സാമൂഹിക അകലം, ക്വാറന്റൈന്‍, ഐസൊലേഷന്‍ എന്നിവയെല്ലാം പ്രാബല്യത്തിലുണ്ടായിരുന്നു. നേരിട്ടുള്ള സമ്ബര്‍ക്കത്തിലൂടെ വൈറസ് പകരുന്നത് കുറയ്ക്കാന്‍ മാത്രമേ ഇവ സഹായിക്കുകയുള്ളു. അതേസമയം മുഖം മറയ്ക്കുന്നത് വായുവിലൂടെ രോഗം പകരുന്നത് തടയാന്‍ സഹായിക്കുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Related News