Loading ...

Home National

മഹാരാഷ്ട്രയിലെ രോഗ ബാധിതര്‍ അധികവും 31-40 വയസ്സിനിടയിലുള്ളവരെന്ന് റിപ്പോര്‍ട്ട്

മുംബൈ: മാഹാരാഷ്ട്രയില്‍ കുതിച്ചുയരുന്ന കൊറോണ ബാധിതരില്‍ യുവാക്കളുടെ എണ്ണം കൂടുന്നതായി സൂചന. നിലവില്‍ ഒരു ലക്ഷം കടന്നിരിക്കുന്നവരില്‍ അധികം പേരും 31നും 40 നും ഇടയില്‍ പ്രായമുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്കിലാണ് കൊറോണ ബാധിതരുടെ പ്രായത്തെക്കുറിച്ചുള്ള പരാമര്‍ശം.സംസ്ഥാനത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം ഇന്നലെ വൈകിട്ടോടെ 1,01,141 എന്ന നിലയിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. മരണസംഖ്യ 3717 ആയി ക്കഴിഞ്ഞു. 97407 പേരുടെ സ്ഥിതിവിവര കണക്കുകള്‍ പരിശോധിച്ച ആരോഗ്യ വകുപ്പാണ് പ്രായം കുറഞ്ഞവരെ കാര്യമായി ബാധിച്ചിരിക്കുന്ന വിവരം ധരിപ്പിച്ചത്. 20 ശതമാനം ആളുകള്‍ 31നും 40നും മധ്യേ പ്രായമുള്ളവരാണ്. 18 ശതമാനം പേര്‍ 41-50 വയസ്സിനിടയിലും 10 ശതമാനം 61-70 പ്രായത്തിലുള്ളവരുമാണ്. യുവാക്കള്‍ മാത്രം 20 ശതമാനം എന്നത് വളരെ ഗൗരവമുള്ളതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊച്ചുകുട്ടികളില്‍ 3 ശതമാനത്തിനും മുതിര്‍ന്ന കുട്ടികളില്‍ 10 ശതമാനം പേര്‍ക്കുമാണ് കൊറോണ ബാധിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ നടക്കുന്നവരുടെ എണ്ണം യുവാക്കളില്‍ കൂടുതലാണ്. സമ്ബര്‍ക്കത്തിലൂടെയാണ് പലര്‍ക്കും രോഗം പകര്‍ന്നുകിട്ടിയതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.

Related News