Loading ...

Home National

ചൈ​നീ​സ് അ​തി​ര്‍​ത്തി​യി​ലെ സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മെ​ന്ന് ക​ര​സേ​നാ മേ​ധാ​വി

ന്യൂ​ഡ​ല്‍​ഹി: ചൈ​നീ​സ് അ​തി​ര്‍​ത്തി​യി​ലെ സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണ​ന്നും ത​ര്‍​ക്ക​ങ്ങ​ള്‍ ഉ​ട​ന്‍ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നും ക​ര​സേ​നാ മേ​ധാ​വി എം.​എം. ന​ര​വ​നെ. ല​ഡാ​ക്ക് അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷം പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നു വ​രി​ക​യാ​ണ്. സൈ​നി​ക മേ​ധാ​വി​ക​ള്‍ ത​മ്മി​ല്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യെ തു​ട​ര്‍​ന്ന് സൈ​നി​ക​ര്‍ പി​ന്‍​മാ​റി​യി​ട്ടു​ണ്ടെ​ന്നും ക​ര​സേ​നാ മേ​ധാ​വി പ​റ​ഞ്ഞു.

മേ​യ് മാ​സ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ലാ​ണ് പാ​ങ്കോം​ഗ് ത​ടാ​ക മേ​ഖ​ല​യി​ല്‍ ഏ​റ്റു​മു​ട്ട​ലും ചൈ​നീ​സ് ക​ട​ന്നു​ക​യ​റ്റ​വും ഉ​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്ന​ത്. à´ªà´¿â€‹à´¨àµà´¨à´¾â€‹à´²àµ† അ​തി​ര്‍‌​ത്തി​യി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും സൈ​നി​ക ശ​ക്തി വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഘ​ര്‍​ഷം ഒ​ഴി​വാ​ക്കാ​ന്‍ ന​യ​ത​ന്ത്ര ത​ല​ത്തി​ലും ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു വ​രി​ക​യാ​ണ്.

Related News