Loading ...

Home National

അതിര്‍ത്തിയില്‍ പാക് പ്രകോപനങ്ങള്‍ തുടര്‍കഥയാകുന്നു

ശ്രീനഗര്‍: ജമ്മുവില്‍ പാക് പ്രകോപനം തുടരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ നിയന്ത്രണ രേഖയില്‍ രണ്ടായിരത്തിലധികം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് പാകിസ്താന്‍ നടത്തിയിരിക്കുന്നത്. പ്രതിരോധ വക്താവ് ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഈ വര്‍ഷത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ കുറിച്ചുള്ള കണക്കുകള്‍ ആശ്ചര്യപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ പാക് പ്രകോപനവും ആക്രമണങ്ങളും വര്‍ധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം നിയന്ത്രണ രേഖയില്‍ പാക് ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News