Loading ...

Home Kerala

അര്‍ദ്ധ അതിവേഗ റെയില്‍പാതാ പണി അതിവേഗം; അതിര്‍ത്തി നിശ്ചയിക്കലും ഭൂമി ഏറ്റെടുക്കലും ഉടന്‍ തുടങ്ങും

തിരുവനന്തപുരം: മാഹി ഒഴിവാക്കി അര്‍ദ്ധ അതിവേഗ റെയില്‍പാത (സില്‍വര്‍ ലൈന്‍) റിപ്പോര്‍ട്ടിന്‌ സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ പദ്ധതിക്ക്‌ നേതൃത്വം കൊടുക്കുന്ന കെ റെയില്‍ അതിര്‍ത്തി നിശ്ചയിക്കല്‍ നടപടികള്‍ തുടങ്ങി. റവന്യൂ, ട്രാന്‍സ്‌പോര്‍ട്ട്‌ വകുപ്പുകളുടെ അനുമതിയോടെ ഭൂമിഏറ്റെടുക്കല്‍ സര്‍വ്വേയും അതിര്‍ത്തി നിശ്ചയിക്കലും ഉടന്‍ പൂര്‍ത്തിയാക്കും. പദ്ധതിക്ക്‌ റെയില്‍വേയുടെയും നീതി ആയോഗിന്റെയും അംഗീകാരം ലഭിക്കാനുണ്ട്‌. അതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങുന്നതിനൊപ്പം ഭൂമി ഏറ്റെടുക്കല്‍ നടപടികളും ആരംഭിക്കാനാകും.എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതിക്കുശേഷമേ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരത്തുക നല്‍കാനാകൂ. à´œà´¨à´¸à´¾à´¨àµà´¦àµà´°à´¤ കുറഞ്ഞ മേഖലകളില്‍ 15 മുതല്‍ 25 മീറ്റര്‍ വീതിയിലാകും സ്ഥലം ഏറ്റെടുക്കുക. അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, പ്രമുഖ ആശുപത്രികള്‍, സ്ഥാപനങ്ങള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, വാണിജ്യകേന്ദ്രങ്ങള്‍ എന്നിവയുമായി ബന്ധം സ്ഥാപിക്കും വിധത്തിലാണ് സില്‍വര്‍ ലൈനിന്റെ അലൈന്‍മെന്റ് തയ്യാറാക്കിയിരിക്കുന്നത്.തൊഴിലവസരം സൃഷ്ടിക്കുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള പുതിയ കേന്ദ്രങ്ങളും സില്‍വര്‍ ലൈന് അനുബന്ധമായുണ്ടാകും. യാത്രാ സര്‍വ്വീസിന് പുറമേ ചരക്കുഗതാഗത സര്‍വീസ് കൂടി ആരംഭിക്കുന്നതോടെ പ്രതിദിനം ശരാശരി 500 ട്രക്കെങ്കിലും ദേശീയപാതകളില്‍നിന്നും പിന്‍മാറും. ഇത് ഗതാഗതത്തിരക്ക് മാത്രമല്ല, റോഡപകടങ്ങളും അന്തരീക്ഷ മലിനീകരണവും കുറയ്ക്കും. സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാര്‍ഗമായ വിനോദസഞ്ചാരത്തിനും പാത കരുത്തേകും. തിരുവനന്തപുരത്തുനിന്ന് 11 ജില്ലകളിലൂടെ 529.45 കിലോമീറ്റര്‍ നാലു മണിക്കൂര്‍ കൊണ്ട് പിന്നിട്ട് കാസര്‍കോട്ട്‌ എത്തുന്ന സില്‍വര്‍ ലൈന്‍ അഞ്ചു വര്‍ഷംകൊണ്ട്‌ പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.ഒമ്ബതു കോച്ചുകള്‍ വീതമുള്ള ഇലക്‌ട്രിക് മള്‍ട്ടിപ്പിള്‍യൂണിറ്റാണ് സില്‍വര്‍ ലൈനില്‍ ഉപയോഗിക്കുന്നത്. ബിസിനസ് ക്ലാസും സ്റ്റാന്‍ഡേര്‍ഡ് ക്ലാസും ഉള്‍പ്പെടുന്ന ഒരു ട്രെയിനില്‍ 675 പേര്‍ക്ക് യാത്ര ചെയ്യാം. തിരക്കുള്ള സമയം ഓരോ 20 മിനിറ്റ് ഇടവേളയിലും ട്രെയിന്‍ സര്‍വീസ് നടത്തും. തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്ന് തുടങ്ങി കഴക്കൂട്ടം, ആറ്റിങ്ങല്‍, കല്ലമ്ബലം, പാരിപ്പള്ളി, കൊട്ടിയം, മുഖത്തല, കുണ്ടറ, തെങ്ങമം, നൂറനാട്, മുതുകാട്ടുകര, കിടങ്ങയം, കൊഴുവല്ലൂര്‍, മുളക്കുഴ വഴി ചെങ്ങന്നൂരില്‍ പ്രവേശിക്കും. കോട്ടയം, എറണാകുളം, നെടുമ്ബാശ്ശേരി വിമാനത്താവളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെയാണ് സ്റ്റേഷനുകള്‍.

Related News