Loading ...

Home International

പാകിസ്ഥാനിൽ 68 വര്‍ഷങ്ങള്‍ക്ക് ശേഷം വളര്‍ച്ചാ നിരക്ക് പൂജ്യത്തിനും താഴെ

ഇസ്ലാമാബാദ്: പാകിസ്താനിലെ സമ്ബദ് വ്യവസ്ഥ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. 68 വര്‍ഷങ്ങള്‍ക്ക് ശേഷം ഏറ്റവും വലിയ ഇടിവിലേക്കാണ് സമ്ബദ് വ്യവസ്ഥ വീണിരിക്കുന്നത്. നിലവില്‍ കൊറോണ പ്രതിസന്ധിക്കിടെ വളര്‍ച്ചാനിരക്ക് പൂജ്യത്തിന് താഴെ നെഗറ്റീവ് സൂചികയിലേക്കാണ് വീണത്. ഏറ്റവും പുതിയ വിവരമനുസരിച്ച്‌ പാകിസ്താനിലെ സാമ്ബത്തിക നില 0.38 ശതമാനത്തിലേക്കാണ് താണത്.കാര്‍ഷിക രംഗത്ത് നേരിയ വളര്‍ച്ച രേഖപ്പെടുത്തിയെങ്കിലും വ്യവസായ-വാണിജ്യ മേഖലയുടെ ദുര്‍ബലതയാണ് പാകിസ്താനെ കാര്യമായി ബാധിച്ചത്. കൊറോണ പ്രതിരോധ ത്തിനായി അന്താരാഷ്ട്ര നാണ്യ നിധി നല്‍കിയ പണം പോലും വകമാറ്റിയാണ് പാക് ഭരണകൂടം ചിലവുകള്‍ക്കുള്ള പണം കണ്ടെത്തിയത്.പാകിസ്താന്‍ എക്കോണമിക് സര്‍വ്വേ 2019-20ലെ കണക്കുകളിലാണ് സമ്ബദ് വ്യവസ്ഥയുടെ ഇടിവ് വ്യക്തമായിരിക്കുന്നത്. ദേശീയ സാമ്ബത്തിക ഉപദേഷ്ടാവ് അബ്ദുള്‍ ഹഫീസ് ഷെയ്ക്കാണ് വിവരം പുറത്തുവിട്ടത്. പ്രതിശീര്‍ഷ വരുമാനം 6.1 ശതമാനം കുറഞ്ഞ് 1366ലേക്കാണ് വീണത്. വിദേശത്തുനിന്നും പാകിസ്താനിലേക്ക് എത്തിക്കൊണ്ടിരുന്ന നിക്ഷേപവും കഴിഞ്ഞ വര്‍ഷം കാര്യമായി കുറഞ്ഞതും വിനയായി. അതേസമയം ചൈനയില്‍ നിന്നും എടുത്തിട്ടുള്ള തിരിച്ചടവിന്റെ കാര്യത്തില്‍ പാകിസ്താന്‍ വലിയ പ്രതിസന്ധിയിലാണെന്ന് അമേരിക്ക നിയോഗിച്ച ദക്ഷിണേഷ്യന്‍ സെക്രട്ടറി ആലീസ് വെല്‍സ് കഴിഞ്ഞമാസം ചൂണ്ടിക്കാട്ടിയിരുന്നു.രാജ്യത്തെ പൊതുവിതരണ സംവിധാനം നഗരങ്ങളിലും ഭരണകക്ഷികള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലും മാത്രമാക്കി ഒതുക്കിയതിന് വ്യാപകമായ ജനരോഷമാണ് ഉയര്‍ന്നത്. പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലെ മതന്യൂനപക്ഷങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യവിതരണത്തിലും പാക്ഭരണകൂടം കടുത്ത അനാസ്ഥതുടരുകയാണ്. ഇതിനിടെ പാക് അധീനകശ്മീരില്‍ കൂടുതല്‍ ഭീകരപരിശീലന കേന്ദ്രങ്ങള്‍ തുറക്കാനും ബലൂചിസ്താന്‍ മേഖലകളില്‍ കലാപത്തിനും പാക് സൈന്യത്തിനായി വലിയ തോതില്‍ ധനസമാഹരണവും വിതരണവും നടക്കുകയാണ്.

Related News