Loading ...

Home International

ബ്രിട്ടനെ മറികടന്ന് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​ന്ത്യ നാ​ലാ​മ​ത്

ന്യൂ​ഡ​ല്‍​ഹി: ലോ​ക​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്ത്. വ്യാ​ഴാ​ഴ്ച​ത്തെ രാ​ജ്യ​ത്തെ കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ കൂ​ടി പ​രി​ഗ​ണി​ക്കു​ന്പോ​ഴാ​ണ് ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്തേ​ക്കു കു​തി​ച്ചു​യ​രു​ന്ന​ത്. ബ്രി​ട്ട​ന്‍, സ്പെ​യി​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളെ ഇ​ന്ത്യ ഒ​റ്റ​ദി​വ​സം​കൊ​ണ്ട് മ​റി​ക​ട​ന്നു.

ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന കോ​വി​ഡ്19 ഇ​ന്ത്യ ഡോ​ട്ട് ഓ​ര്‍​ഗ് വെ​ബ്സൈ​റ്റി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 2.97 ല​ക്ഷ​മാ​ണ് രാ​ജ്യ​ത്തെ രോ​ഗി​ക​ള്‍. ഒ​ടു​വി​ല്‍ ല​ഭി​ക്കു​ന്ന ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം രാ​ജ്യ​ത്ത് 9,846 പേ​ര്‍​ക്കു കൂ​ടി പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. à´‡â€‹à´¤àµ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​രു​ന്ന​ത്. എ​ന്നാ​ല്‍ വേ​ള്‍​ഡോ​മീ​റ്റ​ര്‍, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന, ജോ​ണ്‍ ഹോ​പ്കി​ന്‍​സ് യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വ​യു​ടെ ക​ണ​ക്കു​ക​ളി​ല്‍ ഇ​ന്ത്യ ആ​റ്, അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. ഉ​ട​ന്‍​ത​ന്നെ ഇ​ന്ത്യ​യു​ടെ ക​ണ​ക്കു​ക​ള്‍ അ​പ്ഡേ​റ്റ് ചെ​യ്യ​പ്പെ​ടും.

20.7 ല​ക്ഷം രോ​ഗി​ക​ളു​ള്ള അ​മേ​രി​ക്ക, 7.7 ല​ക്ഷം രോ​ഗി​ക​ളു​ള്ള ബ്ര​സീ​ല്‍, 5.02 ല​ക്ഷം രോ​ഗി​ക​ളു​ള്ള റ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ക​ണ​ക്കി​ല്‍ ഇ​ന്ത്യ​ക്കു മു​ന്നി​ലു​ള്ള​ത്. 8321 പേ​രാ​ണ് വ്യാ​ഴാ​ഴ്ച വ​രെ ഇ​ന്ത്യ​യി​ല്‍ മ​രി​ച്ച​ത്. ഇ​തി​ല്‍ പു​തി​യ 213 മ​ര​ണ​ങ്ങ​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടും.

Related News