Loading ...

Home International

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 75.83 ലക്ഷം കടന്നു

വാഷിംഗ്ടണ്‍: ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 76 ലക്ഷത്തോടടുത്തു.75,83,521 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 4,23,082 പേരാണ് കൊറോണ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടത്.ബ്രിട്ടനില്‍ 2,91,409 പേരാണ് കൊറോണ ബാധിതര്‍. അമേരിക്കയില്‍ 20.7 ലക്ഷം,ബ്രസീല്‍ 7.75 ലക്ഷം,റഷ്യയില്‍ 5.02 ലക്ഷം എന്നിങ്ങനെയാണ് വൈറസ് ബാധിതരുടെ കണക്കുകള്‍. റഷ്യയില്‍ കഴിഞ്ഞ ദിവസം8779 പേര്‍ക്ക് കൂടി വൈറസ് ബാധിച്ചു.ബ്രസീലില്‍ ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത് 30,000ലധികം കൊറോണ കേസുകളാണ്. അമേരിക്കയില്‍ 23,000 പേര്‍ക്കാണ് 24 മണിക്കൂറില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്.പാകിസ്താനിന്‍ 5834, മെക്‌സിക്കോയില്‍ 4883,ബംഗ്ലാദേശില്‍ 3187 ,ഇറാന്‍ 2218 എന്നിങ്ങനെയാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍.

Related News