Loading ...

Home cinema

ഗൂഗിള്‍ മാപ്‌സില്‍ വഴി കാട്ടാന്‍ അമിതാബ് ബച്ചന്റെ ശബ്ദം

സ്മാര്‍ട്ട് ഫോണുകള്‍ ഉള്ള എല്ലാവരും ഒരിക്കലെങ്കിലും ഗൂഗിളിന്റെ മാപ് നാവിഗേഷന്‍ ആപ്ലികേഷന്‍ ഉപയോഗിച്ചുകാണും. നമ്മള്‍ക്ക് വഴി കാട്ടിയാവുന്ന ഗൂഗിള്‍ മാപ്‌സില്‍ ഇത്രയും കാലം നമ്മളെ നയിച്ചത് ഒരു സ്ത്രീ ശബ്ദമാണ്. ഇതിന് പകരം പരിചിതമായ ഒരു ശബ്ദം നമുക്ക് വഴികാട്ടിയായാല്‍ എങ്ങനെയിരിക്കും ? എന്നാല്‍ അങ്ങനെ സംഭവിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.ബോളിവുഡിന്റെ ശബ്ദമായ അമിതാബ് ബച്ചനാണ് ഗോഗില്‍ മാപ്‌സില്‍ ശബ്ദമാകാന്‍ പോകുന്നത്. ഇത് സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഗൂഗിള്‍ അമിതാബ് ബച്ചനെ സമീപിച്ചു കഴിഞ്ഞു. ഇരുവരും ധാരണയിലെത്തുകയാണെങ്കില്‍ നമുക്ക് ബച്ചന്‍ പറഞ്ഞ വഴിപോകാം.നൂറുകണക്കിന് സിനിമകളിലും പരസ്യചിത്രങ്ങളിലും അഭനയിക്കുകയും ശബ്ദം നല്‍കുകയും ചെയ്തിട്ടുള്ള നടനാണ് അമിതാബ് ബച്ചന്‍. à´¤à´¾à´°à´¤àµà´¤à´¿à´¨àµà´±àµ† ഗാംഭീര്യം നിറഞ്ഞ ശബ്ദം ഇന്ത്യക്കാര്‍ക്ക് ഏറെ പരിചിതവുമാണ്. à´ˆ കാരണങ്ങള്‍ കൊണ്ടാണ് ഗൂഗിള്‍ ബച്ചനെ സമീപിച്ചത്.അമേരിക്കന്‍ ഗായികയും വോയ്‌സ് ഓവര്‍ ആര്‍ട്ടിസ്റ്റുമായ കാരന്‍ ജേക്കബ്സണ്‍ ആണ് നിലവില്‍ ഗൂഗിള്‍ മാപ്സിന്റെ ശബ്ദം. ഐ ഫോണിലെ സിരി വോയ്‌സ് അസിസ്റ്റന്റിനും ശബ്ദം നല്‍കിയിരിക്കുന്ന കാരനാണ്. ഇന്ത്യന്‍ വിപണിയിലെ വൈവിധ്യം കണക്കിലെടുത്ത് ബച്ചന്‍ ഹിന്ദിയില്‍ മാത്രമാകും ശബ്ദം നല്‍കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related News