Loading ...

Home Gulf

കുവൈത്തില്‍ 609 പേര്‍ക്ക് കൂടി കോവിഡ്; 849 പേര്‍ക്ക് രോഗമുക്തി

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2771 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതിൽ 609 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 849 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 34432 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 24137 ഉം ആയി ഉയർന്നു. പുതിയ രോഗികളി 106 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9636 ആയി.

24 മണിക്കൂറിനിടെ 4 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 279 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 249 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 81 പേർക്കും അഹമ്മദിയിൽ നിന്നുള്ള 129 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 49 പേർക്കും ജഹറയിൽ നിന്നുള്ള 101 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. റസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇനി പറയും വിധമാണ്:-

ജലീബ് അൽ ശുയൂഖ്: 44
ഫർവാനിയ: 38
ഖൈത്താൻ: 30
സബാഹ് അൽനാസർ: 23
ഇഷ്ബീലിയ: 23
റിഗായി: 23
നിലവിൽ 10016 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 184 പേർക്കു മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്ങ്ങൾ ഉള്ളത്. രാജ്യത്ത് ഇതുവരെ 3,27,144 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രലായം അറിയിച്ചു. 

Related News