Loading ...

Home Europe

സന്ദര്‍ശകര്‍ക്കായി ഈഫല്‍ ടവര്‍ തുറക്കുന്നു; കര്‍ശന നിബന്ധനകള്‍

കോവിഡ് സാഹചര്യത്തില്‍ അടച്ച പാരീസിലെ പ്രശസ്തമായ ഈഫല്‍ ടവര്‍ മൂന്നു മാസത്തിന് ശേഷം വീണ്ടും സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുക്കുന്നു. ജൂണ്‍ 25 മുതലാകും ടവര്‍ സന്ദര്‍ശകര്‍ക്കായ് തുറന്നു കൊടുക്കുക. കോവിഡ് മുന്‍കരുതലുകളുടെ ഭാഗമായി കര്‍ശനമായ നിബന്ധനകളോടെയാണ് പ്രവേശനം അനുവദിക്കുക.തുടക്കത്തില്‍ സന്ദര്‍ശകരുടെ എണ്ണത്തിനു പരിമിതി നിശ്ചയിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് മാസ്കും നിര്‍ബന്ധമാണ്. പ്രവേശനം കിഴക്കേ കവാടത്തിലൂടെയും, പുറത്തേക്ക് പോകേണ്ടത് പടിഞ്ഞാറെ കവാടത്തിലൂടെയുമാണ്. ലിഫ്റ്റുകള്‍ വഴി മുകളിലേക്ക് എത്താനാവില്ല. സ്റ്റെപ്പുകള്‍ വഴിയുള്ള സന്ദര്‍ശനത്തിനാണ് അനുമതി.ഓരോ നിലയിലും ഒരേ സമയം തങ്ങുന്ന സന്ദര്‍ശകരുടെ എണ്ണത്തിലും പരിമിതി വെച്ചിട്ടുണ്ട്. à´à´±àµà´±à´µàµà´‚ മുകളിലുള്ള ടവറിലേക്ക് തുടക്കത്തില്‍ പ്രവേശനമുണ്ടാവില്ല.

Related News