Loading ...

Home sports

അടച്ചിട്ട സ്​റ്റേഡിയത്തില്‍ ഐ.പി.എല്‍ നടത്താനൊരുങ്ങി ബി.സി.സി​.ഐ

മുംബൈ: കോവിഡ്​ വ്യാപനം മൂലം നിര്‍ത്തിവെച്ച à´ˆ സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്​ അടച്ചിട്ട സ്​റ്റേഡിയത്തില്‍ നടത്താന്‍ ധാരണയായതായി റിപ്പോര്‍ട്ട്​. മത്സരങ്ങള്‍ അടച്ചിട്ട സ്​റ്റേഡിയങ്ങളില്‍ നടത്താന്‍ തയാറാണെന്നും സീസണ്‍ ഉപേക്ഷിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും​ സംസ്​ഥാന അസോസിയേഷനുകള്‍ക്ക്​ അയച്ച കത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ്​ കണ്‍ട്രോള്‍ ബോര്‍ഡ്​ അധ്യക്ഷന്‍ സൗരവ്​ ഗാംഗുലി വ്യക്​തമാക്കി.മാര്‍ച്ച്‌​ 29ന്​ തുടങ്ങാനിരുന്ന ഐ.പി.എല്‍ കോവിഡ്​ വ്യാപനം മൂലം അനിശ്ചിത കാലത്തേക്ക്​ നീട്ടുകയായിരുന്നു. à´Ÿàµà´µà´¨àµâ€à´±à´¿ 20 ലോകകപ്പ്​​ മാറ്റിവെയ്ക്കാന്‍ രാജ്യാന്തര ക്രിക്കറ്റ്​ കൗണ്‍സില്‍ തീരുമാനിച്ചാല്‍ ഒക്​ടോബര്‍- നവംബര്‍ മാസങ്ങളില്‍ ടൂര്‍ണമെന്‍റ്​ നടത്താനാണ്​ ബി.സി.സി​.ഐ നീക്കം.രാജ്യത്ത്​ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കഴിഞ്ഞ രണ്ടുമാസങ്ങളായി സ്​തംഭനാവസ്​ഥയിലാണെന്നും രണ്ട്​ മാസത്തിനകം പരിശീലനങ്ങളും ക്രിക്കറ്റ്​ മത്സരങ്ങളും പഴയ രീതിയിലാകുമെന്നും കത്തിലൂടെ ഗാംഗുലി ശുഭാപ്​തി വിശ്വാസം പ്രകടിപ്പിച്ചു.ക്രിക്കറ്റ്​ പുനഃരാരംഭിക്കുന്ന വേളയില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളടങ്ങുന്ന സ്​റ്റാന്‍ഡേഡ്​ ഓപറേഷന്‍ പ്രൊസീജ്യര്‍ (എസ്​.à´’.പി) ബി.സി.സി.ഐ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ഇത്​ സംസ്​ഥാന അസോസിയേഷനുകള്‍ക്ക്​ ഏറെ ഉപകാരപ്രദമായിരിക്കുമെന്നും ഗാംഗുലി കത്തില്‍ പറയുന്നു. ലോക്​ഡൗണ്‍ കാലത്ത്​ ബോര്‍ഡുമായി ബന്ധപ്പെട്ട എല്ലാ ആളുകളുടെയും കുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ ശ്രമിച്ചതായും അദ്ദേഹം വ്യക്​തമാക്കി.

Related News