Loading ...

Home Kerala

157 യാ​ത്ര​ക്കാ​രു​മാ​യി കു​വൈ​റ്റ് വി​മാ​നം ക​ണ്ണൂ​രി​ല്‍

മ​ട്ട​ന്നൂ​ര്‍: പ്ര​വാ​സി​ക​ളു​മാ​യി കു​വൈ​റ്റില്‍ നിന്നുള്ള വി​മാ​നം വീ​ണ്ടും ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. രാ​വി​ലെ 7.57ന് ജ​സീ​റ എ​യ​ര്‍​വെ​യ്സ് വിമാനമാണ് ക​ണ്ണൂ​രി​ല്‍ ഇ​റ​ങ്ങി​യ​ത്. നാ​ല് കു​ട്ടി​ക​ള്‍ അ​ട​ക്കം 157 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

വ​ന്ദേഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ര​ണ്ടാ​മ​ത്തെ വി​ദേ​ശ വി​മാ​ന​മാ​ണ് ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ ശേ​ഷം ആ​ദ്യ​മാ​യി ഒ​ന്‍​പ​തി​ന് വൈ​കു​ന്നേ​ര​മാ​ണ് വി​ദേ​ശ വൈ​ഡ് ബോ​ഡി എ​യ​ര്‍​ക്രാ​ഫ്റ്റ് വി​മാ​നം ക​ണ്ണൂ​രി​ലെ​ത്തി​യ​ത്.

ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് വി​ദേ​ശ വി​മാ​ന​ങ്ങ​ള്‍ കണ്ണൂരില്‍ എത്തിത്തുടങ്ങിയത്.

Related News