Loading ...

Home International

കൊറോണ വ്യാപനത്തില്‍ ചൈനക്കെതിരെ യൂറോപ്യന്‍ യൂണിയന്‍

ബെല്‍ജിയം: കൊറോണ രോഗവ്യാപനം സംബന്ധിച്ച്‌ തെറ്റായ വിരങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചതിന് ചൈനക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്. ആഗോളതലത്തില്‍ ചൈനയുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ രോഗവ്യാപനം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായെന്ന് യുറോപ്യന്‍ യൂണിയന്‍ വിമര്‍ശിച്ചു. ചൈനയുടെ à´ˆ തെറ്റായ പ്രചരണങ്ങളെ നേരിടാന്‍ യൂറോപ്യന്‍ യൂണിയന്‍ സംഘം സമഗ്രമായ പദ്ധതിതയ്യാറാക്കുന്നുവെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ചൈനയില്‍ കൊറോണ വൈറസ് വ്യാപനം ശക്തമായതോടെ ധാരാളം ആരോഗ്യപ്രവര്‍ത്തകര്‍ അവരുടെ ജോലി ഉപേക്ഷിച്ചിട്ടുണ്ട്. രോഗം വ്യാപിച്ച്‌ മരിച്ചവരുടെ എണ്ണവും കൂടുതലാണ്. à´šàµˆà´¨àµ€à´¸àµ എംബസിയുടെ വെബ്‌സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകാരോഗ്യ സംഘടനയുടെ തലവനായ ടെഡ്രോസ് അദാനോം ഗെബ്രിയേസസിനെതിരെ 80 ഫ്രഞ്ച് നിയമനിര്‍മ്മാതാക്കള്‍ വംശീയ അധിക്ഷേപം നടത്തിയതായി ചൈനീസ് നയതന്ത്രജ്ഞന്‍ ആരോപണം ഉന്നയിച്ചിരുന്നു. പേരുവെളിപ്പെടുത്താതെ ആയിരുന്നു ചൈനയുടെ വ്യാജപ്രചാരണം. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ചൈനയ്‌ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ വിമര്‍ശനം ഉന്നയിക്കുന്നത്.ക്യത്യമായ തെളിവുകള്‍ നമ്മുടെ കൈയ്യില്‍ ഉണ്ടെങ്കില്‍ ചൈനക്കെതിരെ പോരാടുന്നതിനോ അവരെ നാണം കെടുത്തുന്നതിനോ നമ്മള്‍ മടികാണിക്കരുതെന്ന് യൂറോപ്യന്‍ യൂണിന്‍ വൈസ്പ്രസിഡന്റ് മാദ്ധ്യമങ്ങളോട് പറഞ്ഞു. 2019ലെ ഒരു റിപ്പോര്‍ട്ടില്‍ ചൈനയെ വ്യവസ്ഥാപരമായ എതിരാളി എന്നാണ് യൂറോപ്യന്‍ യൂണിയന്‍ വിശേഷിപ്പിച്ചത്. 2019 ഡിസംബര്‍ 31ന് വുഹാനില്‍ കൊറോണ വൈറസ് വ്യാപനം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍ നടത്തിയ അന്വേഷണത്തിലാണ് വൈറസ് ചൈനയുടെ നിര്‍മ്മിതിയാണെന്ന വിവരം ആദ്യം പുറത്തുവരുന്നത്. ചൈന അത് നിഷേധിച്ചെങ്കിലും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും അമേരിക്കയും അതില്‍ ഉറച്ചു നില്‍ക്കുകയാണ്.

Related News