Loading ...

Home Europe

ലണ്ടന്‍ റോഡ് ഇനി ഗുരു നാനാകിന്റെ പേരില്‍

ലണ്ടന്‍: ബ്രിട്ടീഷ് തലസ്ഥാന നഗരത്തിലെ സുപ്രധാന റോഡ് സിഖ് ഗുരുവിന്റെ പേരില്‍ ഇനി അറിയപ്പെടും. നഗരത്തിലെ പ്രധാന പാതയായ ലണ്ടനിലെ ഈലിംഗിലെ റോഡിനാണ് സിഖ് മത സ്ഥാപകനായ ഗുരു നാനാക്കിന്റെ പേര് നല്‍കാന്‍ ഈലിംഗ് കൗണ്‍സില്‍
തീരുമാനിച്ചത്. 1857ലെ കലാപം അടിച്ചമര്‍ത്തിയ ജനറല്‍ സര്‍ ഹെന്റി ഹാവലോകിന്റെ പേരിലാണ് ഇതുവരെ അറിയപ്പെട്ടിരുന്നത്. ഗുരു നാനാക്കിന്റെ 550-ാം ജന്മവാര്‍ഷികത്തിന്റെ സ്മരണക്കായാണ് റോഡിന് പേരിടുന്നത്. ബ്രിട്ടന്റെ വികസനത്തിനും സാംസ്ക്കാരിക വളര്‍ച്ചയിലും സിഖ് സമൂഹം വഹിക്കുന്ന നിര്‍ണ്ണായക പങ്കിനുള്ള ബഹുമതിയായിട്ടാണ് ഗുരു നാനാക്കിന്റെ പേര് നല്‍കുന്നതെന്ന് നഗരസഭ അറിയിച്ചു.
ബ്രിട്ടണ്‍ ഇന്ത്യയെ ഭരിക്കുമ്ബോള്‍ പട്ടാളക്കാര്‍ക്കിടയില്‍ പൊട്ടി പുറപ്പെട്ട 1857 ലെ കലാപത്തെ ക്രൂരമായി അടിച്ചമര്‍ത്തിയ ബ്രിട്ടീഷ് സൈനിക മേധാവിയുടെ പേരിലാണ് ലണ്ടനിലെ ഈലിംഗ് റോഡ് അറിയപ്പെട്ടിരുന്നത്. à´¹àµ€à´¤àµà´°àµ‚ വിമാനത്താവളത്തില്‍ നിന്നും പത്തുകിലോമീറ്റര്‍ ദൂരത്തുള്ള സൗത്ത്ഹാള്‍ എന്ന സ്ഥലത്തുകൂടെ കടന്നുപോകുന്ന റോഡാണിത്. ഇന്ത്യക്ക് പുറത്ത് സിഖ് സമൂഹം വലിയതോതില്‍ താമസിക്കുന്ന പ്രദേശം എന്ന നിലയില്‍ സൗത്ത്ഹാള്‍ ഏറെ പ്രസിദ്ധമാണ്. മിനി പഞ്ചാബ് എന്ന വിളിപ്പേരും à´ˆ സ്ഥലത്തിനുണ്ട്. ഇന്ത്യക്ക് പുറത്തുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗുരുദ്വാരയായ ശ്രീ ഗുരു സിംഗ് സഭ എന്ന സിഖ് പ്രാര്‍ത്ഥനാലയം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

Related News