Loading ...

Home National

ഇന്ത്യയില്‍ കോവിഡ് പിടിമുറുക്കുന്നു;24 മണിക്കൂറില്‍ 357 മരണം

മുംബൈ: രാജ്യത്ത് 24 മണിക്കൂറില്‍ 9996 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 357 പേര്‍ മരിച്ചു. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 1,37,448 ആയി. 1,41,028 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. 8102 പേര്‍ക്കാണ് കോവിഡ് മൂലം ജീവഹാനി സംഭവിച്ചത്.നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് രോഗമുക്തി നേടിയവരുടെ എണ്ണം എന്ന് ആരോഗ്യമന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. രോഗമുക്തി നിരക്ക് 48.88 ശതമാനമായി. 24 മണിക്കൂറില്‍ 5991 പേര്‍ക്ക് കോവിഡ് ഭേദമായി.രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ക്കുള്ള മഹാരാഷ്ട്രയില്‍ 94041 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 3438 പേര്‍ മരിച്ചു. 44517 പേര്‍ക്ക് രോഗം ഭേദമായി. 46086 പേര്‍ ചികിത്സയില്‍ തുടരുന്നു.32810 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 984 പേര്‍ മരിച്ചു. 12245 പേര്‍ക്ക് രോഗം ഭേദമായി. 19581 പേര്‍ ചികിത്സയില്‍ തുടരുന്നു.36841 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച തമിഴ് നാട്ടില്‍ മരിച്ചത് 326 പേരാണ്. 19333 പേര്‍ക്ക് രോഗം ഭേദമായി. 17182 പേര്‍ ചികിത്സയില്‍ തുടരുന്നു.ഗുജറാത്തില്‍ 21521 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 1347 പേര്‍ മരിച്ചു. 14735 പേര്‍ക്ക് രോഗം ഭേദമായി. 5439 പേര്‍ ചികിത്സയില്‍ തുടരുന്നു.

Related News