Loading ...

Home National

കോവിഡ് വ്യാപന ഭീതി; അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടയ്ക്കാനൊരുങ്ങി രാജസ്ഥാന്‍

ജ​യ്പു​ര്‍: കോ​വി​ഡ് രോഗ ബാധിതര്‍ ദിനംപ്രതി വ​ര്‍​ധി​ക്കു​ന്നതിനെ തുടര്‍ന്ന് സം​സ്ഥാ​ന അ​തി​ര്‍​ത്തി​ക​ള്‍ ഒ​രാ​ഴ്ച്ച​ത്തേ​യ്ക്ക് അ​ടയ്ക്കാനൊരുങ്ങി രാ​ജ​സ്ഥാ​ന്‍. അനുവദനീയമായ പാ​സ് കൈ​വ​ശ​മു​ള്ള​വ​ര്‍​ക്കു​മാ​ത്ര​മേ സം​സ്ഥാ​ന​ത്തേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​നും സം​സ്ഥാ​ന​ത്തു നി​ന്നും പു​റ​ത്തേ​ക്കു പോ​കു​ന്ന​തി​നും അ​നു​വാ​ദം ല​ഭി​ക്കു​ക​യു​ള്ളു​വെ​ന്ന് സ​ര്‍​ക്കാ​ര്‍ വ്യക്തമാക്കി.

കര്‍ശനമാക്കുമെന്ന് രാ​ജ​സ്ഥാ​ന്‍ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. à´…​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ സംസ്ഥാന അ​തി​ര്‍​ത്തി വി​ട്ട് യാ​ത്ര ചെ​യ്യേ​ണ്ട​വ​ര്‍​ക്കു​ള്ള പാ​സ് ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രും എ​സി​പി​മാ​രു​മാ​ണ് നല്‍കുക.രാ​ജ​സ്ഥാ​നി​ല്‍ ഇന്ന് രാ​വി​ലെ 123 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് ബാധിച്ചവരുടെ എണ്ണം 11,300 ആ​യി. സംസ്ഥാനത്ത് രോഗബാധയേറ്റ് 256 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു.

Related News