Loading ...

Home National

വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടം , 58 പുതിയ വിമാന സര്‍വ്വീസുകള്‍

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കാന്‍ വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തില്‍ 53 പുതിയ വിമാന സര്‍വ്വീസുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ജൂണ്‍ 9 മുതല്‍ 30 വരെയാണ് മൂന്നാംഘട്ട സര്‍വ്വീസ് .കൂടുതല്‍ പേരെ ഇനിയും വിദേശത്തുനിന്നും ഇന്ത്യയിലേക്ക് എത്തിക്കേണ്ടതിനാലാണ് പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 58 പുതിയ വിമാന സര്‍വ്വീസുകള്‍ കൂടി ആരംഭിച്ചത്. ഗള്‍ഫില്‍ 107 വിമാനങ്ങളാണ് സര്‍വ്വീസ് നടത്താന്‍ ആദ്യം തീരുമാനിച്ചിരുന്നത് അത് 165 ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് ഹര്‍ഷന്‍ സിംഗ് പുരി അറിയിച്ചത്.കൊറോണ രോഗ വ്യാപന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒറ്റപ്പെട്ടുപോയ ഇന്ത്യന്‍ പൗരന്‍മാരെ നാട്ടില്‍ എത്തിക്കുന്നതിനായാണ് വന്ദേ ഭാരത് മിഷന് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചത്. à´‡à´¤àµà´µà´°àµ† വന്ദേ ഭാരത് മിഷനിലൂടെ 70,00ത്തോളം ഇന്ത്യക്കാരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തിരിച്ചു കൊണ്ട് വരാന്‍ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.പ്രത്യേക വിമാനസര്‍വ്വീസുകള്‍ അനുവദിക്കണമെന്ന് പ്രവാസികള്‍ ആവശ്യപ്പെട്ടിരുന്നതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ അധിക്യതര്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അനുവദിച്ചിരുന്നു. ഇതിന് കൂടിയ നിരക്ക് ഈടാക്കുന്ന സാഹചര്യത്തിലാണ് വന്ദേ ഭാരത് മിഷന്റെ ഭാഗമായി കൂടുതല്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയത്.

Related News