Loading ...

Home Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച കൊവിഡ് രോഗി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ചകൊവിഡ് രോഗി മരിച്ചു. ആനാട് സ്വദേശിയായ മുപ്പത്തിമൂന്നുകാരനാണ് മരിച്ചത്. ഇന്നുരാവിലെ ഐസൊലേഷന്‍ വാര്‍ഡില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഉച്ചയോടെയായിരുന്നു മരണം.കഴിഞ്ഞദിവസം ജീവനക്കാരുടെ കണ്ണുവെട്ടിച്ച്‌ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന്പുറത്തിറങ്ങിയ ഇയാള്‍ കെ.എസ്.ആര്‍.à´Ÿà´¿.സി ബസില്‍ കയറി ആനാട് വരെ എത്തിയെങ്കിലും നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെ ഇയാളെ പിടികൂടി ആശുപത്രിയില്‍ തിരികെ എത്തിക്കുകയായിരുന്നു.കൂട്ടുകാരോടൊത്ത് മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇയാള്‍ക്ക് കഴിഞ്ഞമാസം 29നാണ് കൊവിഡ് സ്ഥിരീകരിച്ചത്. à´¤à´®à´¿à´´àµâ€Œà´¨à´¾à´Ÿàµà´Ÿà´¿à´²àµâ€ നിന്ന് മദ്യം വാങ്ങാന്‍ പോയപ്പോഴാണ് ഇയാള്‍ക്ക് കൊവിഡ് ബാധിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.അവസാന പരിശോധനയില്‍ ഫലം നെഗറ്റീവായതിന് പിന്നാലെയാണ് ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച്‌ ഇയാള്‍ പുറത്തിറങ്ങിയത്.രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ ഇയാള്‍ക്ക് ആശുപത്രി വിടാമായിരുന്നു.കടുത്ത മദ്യാസക്തിയുള്ള ഇയാള്‍ മദ്യം കിട്ടാത്തതിന്റെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. ആശുപത്രി ജീവനക്കാരോട് ഇയാള്‍ നിസ്സഹകരിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.കൊവിഡ് രോഗി ആത്മഹത്യചെയ്യാനിടയായത് മെഡിക്കല്‍കോളേജ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ à´ˆ രോഗി ചാടിപ്പോയിട്ടും ബന്ധപ്പെട്ടവര്‍ അറിഞ്ഞിരുന്നില്ല. സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ജില്ലാ കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.തുടര്‍ന്ന് കൊവിഡ് വാര്‍ഡില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു.ഇതിനിടെയാണ് രോഗി ജീവനൊടുക്കിയത്.നേരത്തേയും ഇവിടെ കഴിഞ്ഞിരുന്ന രോഗികള്‍ വാര്‍ഡില്‍ നിന്ന് മുങ്ങിയിരുന്നു.

Related News