Loading ...

Home USA

ജോ​​​ര്‍​​​ജ് ഫ്ളോയിഡിന് അന്ത്യാഞ്ജലി

ഹൂ​​​സ്റ്റ​​​ണ്‍: മി​​​നി​​​യാ​​​പ്പൊ​​​ളി​​​സി​​​ല്‍ വെ​​​ള്ള​​​ക്കാ​​​ര​​​നാ​​​യ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ര്‍ ക​​​ഴു​​​ത്തി​​​ല്‍ കാ​​​ല്‍​​​മു​​​ട്ട​​​മ​​​ര്‍​​​ത്തി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ക​​​റു​​​ത്ത​​​വം​​​ശ​​​ജ​​​നാ​​​യ ജോ​​​ര്‍​​​ജ് ഫ്ളോ​​​യി​​​ഡി​​​ന് സ്വ​​​ദേ​​​ശ​​​മാ​​​യ ഹൂ​​​സ്റ്റ​​​ണി​​​ല്‍ അ​​​ന്ത്യ​​​വി​​​ശ്ര​​​മം. ഹൂ​​​സ്റ്റ​​​ണി​​​ലെ ഫൗ​​​ണ്ട​​​ന്‍ ഓ​​​ഫ് പ്രെ​​​യി​​​സ് ച​​​ര്‍​​​ച്ചി​​​ല്‍ തി​​​ങ്ക​​​ളാ​​​ഴ്ച ആ​​​റു മ​​​ണി​​​ക്കൂ​​​റോ​​​ളം ഫ്ളോ​​​യി​​​ഡി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം പൊ​​​തു​​​ദ​​​ര്‍​​​ശ​​​ന​​​ത്തി​​​നു വ​​​ച്ചു. ആ​​​റാ​​​യി​​​ര​​​ത്തോ​​​ളം പേ​​​ര്‍ അ​​​ന്ത്യോ​​​പ​​​ചാ​​​രം അ​​​ര്‍​​​പ്പി​​​ച്ചു. à´…​​​നു​​​സ്മ​​​ര​​​ണ ​​​ച്ച​​​ട​​​ങ്ങി​​​നു​​​ശേ​​​ഷം പോ​​​ലീ​​​സ് അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ മൃ​​​ത​​​ദേ​​​ഹം സെ​​​മി​​​ത്തേ​​​രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി. മു​​​ന്‍ യു​​​എ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ന്‍ ഫ്ളോ​​​യി​​​ഡി​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

ഫ്ലോ​​​യി​​​ഡി​​​ന്‍റെ മ​​​ര​​​ണ​​​ത്തെ​​​ത്തു​​​ട​​​ര്‍​​​ന്നു യു​​​എ​​​സി​​​ലെ വി​​​വി​​​ധ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും ലോ​​​ക​​​ത​​​ല​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും വം​​​ശീ​​​യ​​​ത​​​യ്ക്കെ​​​തി​​​രേ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളി​​​ല്‍ ആ​​​യി​​​ര​​​ങ്ങ​​​ള്‍ പ​​​ങ്കെ​​​ടു​​​ത്തു.
ഫ്ളോ​​​യി​​​ഡ് വ​​​ധ​​​ത്തെ​​​ത്തു​​​ട​​​ര്‍​​​ന്നു നാ​​​ലു പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ര്‍​​​മാ​​​ര്‍​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു. ഫ്ളോ​​​യി​​​ഡി​​​ന്‍റെ ക​​​ഴു​​​ത്തി​​​ല്‍ കാ​​​ല്‍​​​മു​​​ട്ട​​​മ​​​ര്‍​​​ത്തി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ഡെ​​​റ​​​ക് എ​​​ന്ന ഓ​​​ഫീ​​​സ​​​റെ തി​​​ങ്ക​​​ളാ​​​ഴ്ച കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി.
പ​​ത്തു​​ല​​ക്ഷം ഡോ​​ള​​റി​​ന്‍റെ സോ​​പാ​​ധി​​ക ജാ​​മ്യം അ​​നു​​വ​​ദി​​ക്കാ​​മെ​​ന്നു കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി. ഫ്ളോ​​യി​​ഡി​​ന്‍റെ കു​​ടും​​ബ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട​​രു​​ത്, തോ​​ക്ക് കൈ​​വ​​ശം വ​​യ്ക്ക​​രു​​ത്, സെ​​ക്യൂ​​രി​​റ്റി ജോ​​ലി പാ​​ടി​​ല്ല തു​​ട​​ങ്ങി​​യ​​വ​​യാ​​ണു വ്യ​​വ​​സ്ഥ​​ക​​ള്‍. നി​​രു​​പാ​​ധി​​ക ജാ​​മ്യം വേ​​ണ​​മെ​​ങ്കി​​ല്‍ പ​​ത്തേ​​കാ​​ല്‍ ല​​ക്ഷം ഡോ​​ള​​ര്‍ കെ​​ട്ടി​​വ​​യ്ക്ക​​ണം.

Related News