Loading ...

Home National

24 മണിക്കൂറിനിടെ​ 9,985 രോഗികള്‍; 279 മരണം,ഭീതിയൊഴിയാതെ രാജ്യം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണവും മരണവും കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്​ 279 പേര്‍ കോവിഡ്​ ബാധിച്ച്‌​ മരിക്കുകയും 9,985 പേര്‍ക്ക്​ രോഗം സ്ഥിരീകരിക്കുകയും ചെയ്​തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 2,79,583 ആയി. മരണം 7,745 ആയി ഉയര്‍ന്നു. രാജ്യത്ത് 1,33,632 പേരാണ്​ ചികിത്സയിലുള്ളത്​. 1,35,205 പേര്‍ രോഗമുക്തി നേടി.ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ 90,787 പേര്‍ക്കാണ് ​രോഗം​ സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തില്‍ ചൈനയിലെ പ്രഭവ കേന്ദ്രമായ വുഹാനെ മുംബൈ മറികടന്നു. à´¨à´¿à´²à´µà´¿à´²àµâ€ വുഹാനെക്കാള്‍ 700 കോവിഡ് കേസുകള്‍ മുംബൈയില്‍ അധികമായുള്ളത്. 3,869 മരണങ്ങളുള്‍പ്പെടെ 50,333 കോവിഡ് കേസുകളാണു വുഹാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.34,914 കോവിഡ്​ ബാധിതരുള്ള തമിഴ്​നാടാണ്​ തൊട്ടുപുറകില്‍​. 307 മരണങ്ങളാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ചു ഡിഎംകെ എംല്‍എ ജെ അന്‍പഴകന്‍ മരിച്ചിരുന്നു. സംസ്ഥാനത്തെ എഴുപത് ശതമാനം രോഗികളും ചെന്നൈയിലാണ്. കോയമ്ബത്തൂര്‍, കന്യാകുമാരി, തേനി അതിര്‍ത്തി ജില്ലകളിലും രോഗബാധിതര്‍ കൂടി.ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു. ഇന്നലെ 1366 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 31,309 ആയി. സംസ്ഥാനത്ത് ഇതുവരെ 907 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. à´ˆ മാസം അവസാനത്തോടെ ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്നാണ് വിലയിരുത്തല്‍. ഗുജറാത്ത് 21014, ഉത്തര്‍പ്രദേശ് 11335, രാജസ്ഥാന്‍ 11245 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന മറ്റ് കേസുകള്‍.

Related News