Loading ...

Home Gulf

സ്നേഹസ്പർശം ഓൺലൈൻ സംഗമം സംഘടിപ്പിച്ചു

കോവിഡ്-19 എന്ന മഹാമാരിമൂലം പ്രയാസമനുഭവിക്കുന്ന സഹോദരങ്ങൾക്ക് സഹായമായി വർത്തിക്കുന്ന ജീവകാരുണ്യപ്രവർത്തകർക്ക്    ആദരസൂചകമായി സവ (സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ ) ജുബൈൽ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ    സ്നേഹസ്പർശംഓൺലൈൻ സംഗമം സംഘടിപ്പിച്ചു . പ്രശസ്ത സിനിമ,ടെലിവിഷൻ താരം ബിനു  അടിമാലിയുടെ  മുഖ്യ സാനിധ്യം വേറിട്ട അനുഭവമായി , നൈർമല്യവും  സരസവുമായി പ്രേക്ഷകരുമായി സംവദിച്ചത്.  സവ ദമ്മാം പ്രസിഡന്റും മാധ്യമപ്രവർത്തകനുമായ സാജിദ് ആറാട്ടുപുഴ സംഗമം ഉദ്ഗാടനം ചെയ്തു. സവ ജുബൈൽ ഘടകം പ്രസിഡന്റ് രാജേഷ് കായംകുളം അധ്യക്ഷനായിരുന്നു. ശിഹാബ് കായംകുളം  സ്നേഹസ്പർശം  സന്ദേശം നൽകി, സാമൂഹിക ജീവകാരുണ്യപ്രവർത്തകരായ ബഹു: നൂഹ് പാപ്പിനിശ്ശേരി ,യൂ.à´Ž.റഹീം ,ജയൻ തച്ഛൻപാറ , ഷാജി ആലപ്പുഴ  ,അഷ്‌റഫ് മുവാറ്റുപുഴ,സവ രക്ഷാധികാരികൾ ആയ സലിം ആലപ്പുഴ ,സിറാജ് പുറക്കാട് ,കലാം മണ്ണഞ്ചേരി, എന്നിവരോടാപ്പം മാത്യു മാമ്മൂടൻ,നവാസ് ബഷീർ,ബാപ്പു തേഞ്ഞിപ്പാലം, കുഞ്ഞിക്കോയ താനൂർ,സലീം വെളിയത്ത്,ഷാമിൽ അനികാട്ടിൽ,അജ്മൽ സാബു,ബഷീർ വെട്ടുപാറ,ബഷീർ ബാബു,, സിറാജ് ആലപ്പുഴ എന്നിവർ ആശംസകൾ അർപ്പിച്ചു.സവജനറൽ സെക്രട്ടറി സലാം ആലപ്പുഴ സ്വാഗതവും ,സുധീർ ആലപ്പുഴ നന്ദിയും രേഖപ്പെടുത്തി.

Related News