Loading ...

Home Business

2021 സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 3.2% ചുരുങ്ങും; ലോക ബാങ്ക്‌

കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം നിയന്ത്രിക്കുന്നതിനായുള്ള കര്‍ശന നടപടികള്‍, ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വലിയ സമ്ബദ്‌വ്യവസ്ഥയായ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ വന്‍തോതില്‍ വെട്ടിക്കുറച്ചിരിക്കുന്നു. ഇക്കാരണത്താല്‍ത്തന്നെ രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥ à´ˆ സാമ്ബത്തിക വര്‍ഷത്തില്‍ 3.2 ശതമാനം ചുരുങ്ങുമെന്ന് ലോക ബാങ്ക് തിങ്കളാഴ്ച പ്രവചിച്ചു. മാര്‍ച്ച്‌ 31 വരെയുള്ള വര്‍ഷത്തില്‍ à´ˆ സങ്കോചം വലിയ തോതില്‍ കാണപ്പെടുമെന്നും അടുത്ത വര്‍ഷം ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥ 3.1 ശതമാനമായി വളരുമെന്നും ലോക ബാങ്ക് സാമ്ബത്തിക റിപ്പോര്‍ട്ടില്‍ പറയുന്നു.ധനപരമായ ഉത്തേജനത്തില്‍ നിന്നും തുടര്‍ന്നും ധനനയം ലഘൂകരിക്കുന്നതില്‍ നിന്നും à´šà´¿à´² പിന്തുണ ഉണ്ടായിരുന്നിട്ടും, ആഗോള വളര്‍ച്ചയും സാമ്ബത്തിക മേഖലയിലെ ബാലന്‍സ് ഷീറ്റ് സമ്മര്‍ദവും ചുരുക്കുന്നതില്‍ നിന്നുള്ള സ്പില്‍ഓവറുകളും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ലോക ബാങ്ക് വ്യക്തമാക്കുന്നു. à´•àµŠà´µà´¿à´¡àµ 19 -ന് എതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ സംരക്ഷണത്തിനായുള്ള ചെലവുകള്‍, കുറഞ്ഞ വരുമാനമുള്ള വീടുകളിലേക്കുള്ള വേതന പിന്തുണയും പണം കൈമാറ്റവും, നികുതി പേയ്‌മെന്റുകള്‍ ഒഴിവാക്കല്‍, ചെറുകിട ബിസിനസുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമുള്ള പണലഭ്യത എന്നിവ ഉള്‍പ്പടെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ബഹുരാഷ്ട്ര വായ്പ സ്ഥാപനമായ ലോക ബാങ്ക് ശ്രദ്ധിച്ചിട്ടുണ്ട്.

ഫിച്ച്‌, എസ് ആന്‍ഡ് പി, ഗോള്‍ഡ്മാന്‍ സാഷ്‌സ്, യുബിഎസ് എന്നിവയുള്‍പ്പടെയുള്ള മിക്ക പ്രൊഫഷണല്‍ റേറ്റിംഗ് ഏജന്‍സികളും ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥ ഈ സാമ്ബത്തിക വര്‍ഷം 21 ശതമാനം ചുരുങ്ങുമെന്ന് പ്രവചിക്കുന്നു. മാര്‍ച്ച്‌ 25 ന് ആരംഭിച്ച ലോക്ക്ഡൗണിന്റെ അവസാനഘട്ടത്തില്‍ ഷോപ്പിംഗ് മാളുകളിലും ഹോട്ടലുകളിലും റെസ്‌റ്റോറെന്റുകളിലും പ്രവര്‍ത്തനം പുനരാരംഭിച്ചുകൊണ്ട് ഇന്ത്യ തിങ്കളാഴ്ച സമ്ബദ്‌വ്യവസ്ഥ ഗണ്യമായി തുറന്നു.

Related News