Loading ...

Home USA

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് മ​ര​ണം 1.13 ല​ക്ഷം ക​ട​ന്നു

ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് 19 രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. ദി​നം​പ്ര​തി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് അ​ളു​ക​ള്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച 18,069 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 20,25,518 ആ​യി ഉ​യ​ര്‍​ന്നു.

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് മ​ര​ണം 1,13,000 ക​ട​ന്നു. തി​ങ്ക​ളാ​ഴ്ച 581 പേ​ര്‍ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​തോ​ടെ മ​ര​ണ​സം​ഖ്യ 1,13,050 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 7,71,701 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. 11,40,767 പേ​ര്‍ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. അ​മേ​രി​ക്ക​യി​ല്‍ ന്യൂ​യോ​ര്‍​ക്ക് ന​ഗ​ര​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. 30,516 പേ​രാ​ണ് ഇ​വി​ടെ മാ​ത്രം മ​രി​ച്ച​ത്. 3,99,890 പേ​ര്‍​ക്ക് ന്യൂ​യോ​ര്‍​ക്കി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന്യൂ​ജ​ഴ്സി (12,292), മി​ഷി​ഗ​ന്‍ (5,912), മാ​സ​ച്യു​സെ​റ്റ്സ് (7,353), ഇ​ല്ലി​നോ​യി (5,924), ക​ണ​ക്ടി​ക്ക​ട്ട് (4,084), പെ​ന്‍​സി​ല്‍​വാ​നി​യ (6,019), ക​ലി​ഫോ​ര്‍​ണി​യ (4,676) സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ര​ണം കൂ​ടി​വ​രി​ക​യാ​ണ്.

Related News